കൊച്ചി: ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറി. രണ്ടുപേർക്ക് ദാരുണാന്ത്യം ഒരാള്‍ക്ക് പരിക്കേറ്റു. ഇടുക്കി നെടുങ്കണ്ടം കരുണാപുരം പടന്നമാക്കല്‍ വീട്ടില്‍ പ്രേമചന്ദ്രന്റെ മകന് ബിബിന്‍ (23), രാജാക്കാട് സ്വദേശി സുജേഷ് (25) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും സുഹൃത്ത് രാജകുമാരി വരിക്കാക്കര വീട്ടില്‍ അഖിലിനെ (19) പരിക്കുകളോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച പുലര്‍ച്ചെ 1.50ന് വൈറ്റിലയിൽ വെച്ചായിരുന്നു അപകടം നടന്നത്.
ഇവര്‍ മൂന്നുപേരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുകയക്കുകയായിരുന്നു. ബിബിനും സുജേഷും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. പോലീസ് കേസെടുത്തു.
Post Your Comments