Kerala

സുഹൃത്തിന്റെ മൃതദേഹവുമായി ഒരു രാത്രി മുഴുവന്‍ കിണറ്റിൽ കിടന്നു ; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ

മലപ്പുറം: കിണറ്റില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ കൂട്ടുകാരൻ കൂടെ ചാടി. എന്നാൽ സുഹൃത്തിനെ മരണം കീഴ്‌പ്പെടുത്തുന്നത് നോക്കിയിരിക്കാനെ കൂട്ടുകാരന് സാധിച്ചുള്ളൂ. രാത്രിയിൽ കിണറ്റിൽ വീണുമരിച്ച സുഹൃത്തുമായി കിണറ്റിനുള്ളിൽ കഴിയേണ്ടി വന്നത് ഒരു രാത്രി മുഴുവനും ആയിരുന്നു. പുലര്‍ച്ചെ കിണറിന് സമീപമെത്തിയ നാട്ടുകാര്‍ നിലവിളി കേട്ടാണ് ഒരാളെ രക്ഷപ്പെടുത്തിയത്.

എളങ്കൂര്‍ ചെറാംകുത്ത് പടിഞ്ഞാറേ കളത്തില വേലുക്കുട്ടിയുടെ മകന്‍ രാഹുലാണ് സംഭവത്തില്‍ മരണമടഞ്ഞത്. അരുണാണ് കൂട്ടുകാരനെ രക്ഷപ്പെടുത്താന്‍ കഴിയാതെ മൃതദേഹവുമായി കിണറ്റില്‍ 12 മണിക്കൂറിലധികം ചെലവഴിച്ചത്. കഴിഞ്ഞ ദിവസം രാത്രി . ഇരുവരും നടന്നു വരുമ്പോൾ അടങ്ങുംപുറം ക്ഷേത്രപരിസരത്തുളള ആള്‍മറയില്ലാത്ത കിണറ്റില്‍ രാഹുല്‍ അബദ്ധത്തില്‍ വീണുപോകുകയായിരുന്നു. ഉടന്‍ രക്ഷിക്കാനായി അരുണ്‍ കിണറ്റിലേക്ക് ചാടിയെങ്കിലും രാഹുലിനെ രക്ഷിക്കാനായില്ല.

പകച്ചുപോയ അരുണ്‍ രാവിലെ ഏഴരവരെ കിണറ്റിനകത്ത് കഴിച്ചു കൂട്ടുകയായിരുന്നു. രാവിലെ കിണറ്റിനുള്ളില്‍ നിന്നും കരച്ചില്‍ കേട്ട സമീപവാസികളായ സ്ത്രീകള്‍ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മഞ്ചേരിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി അരുണിനെ രക്ഷപ്പെടുത്തി. അരുണ്‍നല്‍കിയ വിവരം അനുസരിച്ച്‌ അഗ്നിശമന സേനാംഗങ്ങള്‍ കിണറ്റിലിറങ്ങി തിരച്ചില്‍ നടത്തുകയും രാഹുലിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button