India

ഭക്തയായ യുവതിയെ ആള്‍ദൈവം ബലാത്സംഗം ചെയ്​തെന്ന പരാതി

ന്യൂഡല്‍ഹി: ഭക്തയായ യുവതിയെ ബലാത്സംഗം ചെയ്​തെന്ന പരാതിയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ദാതി മഹാരാജിനെതിരെ​ പൊലീസ്​ കേസെടുത്തു. രണ്ടു വര്‍ഷം മുമ്പ്​ ​ആശ്രമത്തില്‍വെച്ച്‌​ ദാതി മഹാരാജ് തന്നെ ബലാത്സംഗം ചെയ്​തതായും ഭയം കൊണ്ടാണ്​ പരാതിപ്പെടാതിരുന്നതെന്നും യുവതി പൊലീസിനോട്​ പറഞ്ഞു.

ഇതിനെതിരെ ഇന്ത്യന്‍ പീനല്‍ കോഡിലെ 376, 377, 354, 34 വകുപ്പുകള്‍ പ്രകാരമാണ്​ കേസെടുത്തത്​. ഫതേപുര്‍ ബെറി പൊലീസ്​ ​രജിസ്​റ്റര്‍ ചെയ്​ത കേസ് അന്വേഷണത്തിനായി ഡിസ്​ട്രിക്​ട്​ ഇന്‍വെസ്​റ്റിഗേഷന്‍ യുനിറ്റിന്​ ​കൈമാറുകയും ചെയ്​തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button