India

യുവാക്കളെ മർദ്ദിച്ചുകൊലപ്പെടുത്തിയ സംഘം പിടിയിൽ

ഗുവാഹത്തി: യുവാക്കളെ മർദ്ദിച്ചുകൊലപ്പെടുത്തിയ സംഘം പിടിയിൽ. കുട്ടികളെ തട്ടിയെടുക്കുന്നവരാണെന്ന് ആരോപിച്ച് രണ്ടു യുവാക്കളെ ഒരു സംഘം ആളുകൾ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ 16 പേരെ പോലീസ് അറസ്റ്റുചെയ്തു.

അസാമിലെ കര്‍ബിഅങ്‌ലോങ് ജില്ലയിലായിരുന്നു സംഭവം. ഗ്രാമത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ വന്നിട്ടുണ്ടെന്ന വ്യാജ വാർത്തകൾ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. തുടർന്ന് കുട്ടികളെ തട്ടിയെടുക്കുന്നവർ യുവാക്കളാണെന്ന് തെറ്റിധരിച്ചായിരുന്നു മർദ്ദനം.

പ്രതികളില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ആളും ഉണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞു . സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് ഉന്നതയോഗം നടത്താൻ തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button