Gulf

ഭര്‍ത്താവിന്‌റെ ശമ്പളത്തില്‍ നിന്ന് മുപ്പത് വര്‍ഷം മിച്ചം പിടിച്ചു: മുസ്ലിം പള്ളി നിര്‍മ്മിച്ച് ഭാര്യ

റിയാദ്: ഭർത്താവിന്റെ 30 വർഷത്തെ ശമ്പളത്തിൽ നിന്ന് മിച്ചംപിടിച്ച പണം കൊണ്ട് യുവതി സൗദിയിൽ  മുസ്ളീം  പള്ളി പണിഞ്ഞു. ഇവരുടെ മകൻ ഇട്ട ട്വീറ്റിലൂടെയാണ് സംഭവം വാർത്തയായത്.മകൻ ട്വീറ്റിൽ കുറിച്ചതിങ്ങനെയാണ്. മരിച്ചുപോയ അച്ഛന്റെ പേരിൽ പള്ളി പണിയുകയാണ് അമ്മ. മുപ്പത് വർഷത്തെ സമ്പാദ്യമാണ് ഇതിനായി അമ്മ ചിലവാക്കുന്നത്. അച്ഛന്റെ ശമ്പളത്തിൽ നിന്ന് ഒരു റിയൽ വീതം അമ്മ ഇതിനായി മാറ്റിവച്ചിരുന്നു. മരിച്ചുപോയ അച്ഛന് ഇതിലും വലിയൊരു അഭിമാനം മറ്റൊന്നും കാണില്ല. ട്വീറ്റ് മണിക്കൂറുകൾ കൊണ്ട് വൈറലായി. ഇവരെ സഹായിക്കാനായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

ALSO READ: യുഎഇയില്‍ മുസ്ലീം പള്ളി പണുത് ഈ ക്രിസ്ത്യന്‍ വിശ്വാസിയായ മലയാളി പ്രവാസി

shortlink

Related Articles

Post Your Comments

Related Articles


Back to top button