International

താലിബാന്‍ ആക്രമണം : നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

കാബൂള്‍: താലിബാന്‍ ആക്രമണത്തില്‍ 15 അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ കുന്ദുസ് പ്രവിശ്യയിലുണ്ടായ ആക്രമണത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. അര്‍ഗന്ദബ് ജില്ലയിലെ സെക്യൂരിറ്റി ചെക് പോയന്റിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.

അഫ്ഗാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി നിരുപാധിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് താലിബാന്‍ പെരുന്നാള്‍ പരിഗണിച്ച് മൂന്നു ദിവസത്തേക്ക് ആക്രമണം നിര്‍ത്തുകയാണെന്ന് അറിയിച്ചത്. വിദേശ സൈനികര്‍ വെടിനിര്‍ത്തലിന്റെ പരിധിയില്‍ വരില്ലെന്നും അവര്‍ക്കെതിരായ നീക്കം തുടരുമെന്നും താലിബാന്‍ നേതൃത്വം അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button