പത്തനംതിട്ട•പത്തനംതിട്ട-ഗവി- കുമളി കുമളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ് കാണാതായത് അധികൃതരെ ആശങ്കലാക്കി. ശനിയാഴ്ചയാണ് സംഭവം. രാത്രി ഏറെ വൈകിയിട്ടും ബസ് ഡിപ്പോയില്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. ഡ്രൈവറുടെയും കണ്ടക്ടറുടെയും മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ബസ് യാത്രക്കാരുമായി പോയത് വനപാതയിലൂടെയാണ് എന്നുള്ളത് ആശങ്കയുടെ ആഴം വര്‍ധിപ്പിച്ചു. ബസില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്നതിനും കെ.എസ്.ആര്‍.ടി.സി അധികൃതരെ പക്കല്‍ വിവരം ഉണ്ടായിരുന്നില്ല.
ഒടുവില്‍ ബസിനെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തി. മഴയത്ത് വനപാതയ്ക്ക് കുറുകെ മരം ഒടിഞ്ഞുവീണതാണ് ബസിനെ ചതിച്ചത്. ഇതോടെ ബസ് വനത്തില്‍ കുടുങ്ങുകയായിരുന്നു. ഡിപ്പോ അധികൃതർ വനംവകുപ്പുമായി ബന്ധപ്പെട്ടപ്പോഴാണ് കാര്യം അറിയുന്നത്. ഐ.സി ടണൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം ബസ് കണ്ടെത്തിയതായി വനംവകുപ്പ് അറിച്ചു.
ശനിയാഴ്ച വൈകിട്ട് ബസ് കുമളിയിൽ നിന്നു പത്തനംതിട്ടയ്ക്കു വരുമ്പോഴാണ് കൊച്ചുപമ്പയ്ക്കും ഐ.സി ടണൽ ചെക്ക് പോസ്റ്റിനുമിടെയില്‍ റോഡിലേക്ക് മരണം വീണത്. മൊബൈൽ ഫോണിനു റേഞ്ച് ഇല്ലാതിരുന്നതിനാൽ ഇക്കാര്യം ഡിപ്പോയില്‍ അറിയിക്കാനും കഴിഞ്ഞില്ല. ബസില്‍ രണ്ട് യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ മറ്റു വാഹനത്തിൽ കുമളി വഴി ശനിയാഴ്ച വൈകിട്ടു തന്നെ മടങ്ങി. മഴ മൂലം വൈകി ഓടിയിരുന്ന ബസ് രാത്രി 8 മണിയോടെയാണ് മരണം വീണ സ്ഥലത്ത് എത്തുന്നത്.
ബസ് ജീവനക്കാർ ഐസി ടണൽ ചെക്ക് പോസ്റ്റില്‍ രാത്രി കഴിച്ചുകൂട്ടി. ഇന്നലെ രാവിലെയാണ് ബസ് മടങ്ങി എത്തിയില്ലെന്നുള്ള വിവരം ഡിപ്പോ അധികൃതർ അറിയുന്നത്. തുടർന്നായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെടത്. പിന്നീട് ബസ് കുമളി വഴി തിരികെ വരാൻ പത്തനംതിട്ട ഡിപ്പോയിൽ നിന്നും ജീവനക്കാർക്കു നിർദേശം നൽകി. ഗവി റൂട്ടിൽ യാത്ര സുരക്ഷിതമല്ലാത്തതിനാൽ രണ്ട് ദിവസത്തേക്ക് കെ.ആര്‍.ടി.സി.ബസ് സര്‍വീസ് നിര്‍ത്തി വയ്ക്കാനും അധികൃതര്‍ തീരുമാനിച്ചു.
കനത്ത മഴയെ തുടർന്ന് ആങ്ങമൂഴി–ഗവി റൂട്ടിലെ യാത്ര തീർത്തും അപകടകരമാണെന്നും മഴ മാറും വരെ ഇതുവഴി സഞ്ചാരികളെ കടത്തിവിടരുതെന്ന് അഗ്നിശമനസേന സ്റ്റേഷൻ ഓഫിസർ എസ്.ഗോപകുമാർ വനംവകുപ്പ് അധികൃതർക്കു നിർദേശം നൽകിയിട്ടുണ്ട്.
Post Your Comments