ന്യൂഡൽഹി: ഭാര്യയുടെ മരണത്തില്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വെറുതെ വിടാനൊരുങ്ങിയ യുവാവിനെ കുരുക്കിയത് മക്കളുടെ മൊഴി. ഡൽഹി സ്വദേശിയായ പ്രവീണ്‍ റാണയുടെ ഭാര്യയുടെ മരണത്തെ തുടർന്നാണ് കേസ് കോടതിയിലെത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഭാര്യയുടെ മരണത്തില്‍ പ്രവീണ്‍ റാണയെ അറസ്റ്റ് ചെയ്തത്. കറിക്കത്തി ഉപയോഗിച്ച് കഴുത്ത് മുറിച്ച് മരിച്ച നിലയില്‍ ഭാര്യയെ കണ്ടെത്തിയെന്ന് പ്രവീണ്‍ തന്നെയാണ് ഭാര്യ വീട്ടുകാരെ അറിയിച്ചത്.
ഭാര്യ വീട്ടുകാർ നൽകിയ പരാതിയിൽ കോടതിയിൽ പ്രവീൺ വാദിച്ചത് ഭാര്യ ആത്മഹത്യ ചെയ്തതാണെന്നും തങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നുമാണ്. കേസില്‍ പ്രവീണിനെതിരായി തെളിവുകളും കുറവായിരുന്നു. ഭാര്യയുടെ സ്വത്ത് തനിക്ക് നല്‍കാതിരിക്കാന്‍ ഭാര്യാവീട്ടുകാര്‍ തന്നെ കുടുക്കിയതാണെന്ന് പ്രവീണ്‍ കോടതിയില്‍ വിശദമാക്കുകയും ചെയ്തു. തുടർന്ന് ഇയാളെ കോടതി കുറ്റ വിമുക്തനാക്കുന്ന സാഹചര്യത്തിലാണ് കുട്ടികളുടെ മൊഴി കോടതി എടുത്തത്. മാതാ പിതാക്കൾ തമ്മിലുള്ള ബന്ധത്തെ കുറിച്ച് കോടതി കുട്ടികളോട് തിരക്കുകയായിരുന്നു.
എന്നാൽ കോടതിയെ പോലും ഞെട്ടിച്ച് അമ്മയ്ക്ക് നേരെ പിതാവ് ചെയ്തിട്ടുള്ള ക്രൂരതകൾ കുട്ടികൾ കോടതിയിൽ വെളിപ്പെടുത്തി.അമ്മയെ അച്ഛനാണ് കൊന്നതെന്ന് നിന്നോടാരു പറഞ്ഞു എന്ന ചോദ്യത്തിന് വേറെ ആരും അത് ചെയ്യില്ല എന്നായിരുന്നു കുട്ടികളില്‍ ഒരാളുടെ മറുപടി. ഇതോടെ ദമ്പതികള്‍ തമ്മിലുള്ള ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കുട്ടികളുടെ പ്രതികരണം ലഭിച്ചതോടെയാണ് കോടതി പ്രവീണ്‍ റാണയ്ക്ക് ജീവപര്യന്ത്യം തടവും വന്‍തുക പിഴയും വിധിച്ചത്. കുട്ടികളുടെ സംരക്ഷണവും ഉറപ്പ് വരുത്തണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.
Post Your Comments