ലണ്ടൻ: ലോകറെക്കോർഡിടാനായി 2505 ഐറിഷ് വനിതകൾ നഗ്നരായി ഐറിഷ് കടലിൽ നീന്തി. ഡബ്ളിനിൽ നിന്ന് അൻപത് കിലോമീറ്റർ അകലെ ഐറിഷ് കടലിലായിരുന്നു സംഭവം. ക്യാൻസർ ബാധിച്ച കുട്ടികളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഇവർ ലോകറെക്കോർഡിടാൻ തീരുമാനിച്ചത്.
പുതിയ റെക്കോർഡ് സൃഷ്ടിക്കാനായി 2505 നഗ്നരായി അഞ്ച് മിനിറ്റോളം കടലിൽ നീന്തിയതായി ഗിന്നസ് റെക്കോർഡ് അധികൃതർ അറിയിച്ചു. മുൻപ് ഓസ്‌ട്രേലിയയിൽ 786നഗ്നരായി കടലിൽ ഇറങ്ങി റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഇതിൽ നിന്ന് കിട്ടുന്ന പണം ക്യാൻസർ രോഗികളായ കുട്ടികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുമെന്ന് യുവതികൾ അറിയിച്ചു.
also read: നഗ്നരായി ഉറങ്ങുമ്പോൾ ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചറിയാം
Post Your Comments