India

26 രാജ്യങ്ങൾക്കും,200 ലേറെ വിമാനങ്ങൾക്കുമൊപ്പം ലോകത്തിലെ തന്നെ എറ്റവും വലിയ സൈനികാഭ്യാസത്തിനായി ഒരുങ്ങി ഇന്ത്യ

ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനും,ചൈനയെ വരുതിയിൽ കൊണ്ടുവരാനും ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്ക,ജപ്പാൻ തുടങ്ങിയ ലോക ശക്തികളുമായി ചേർന്ന് ഇന്ത്യ നടത്തുന്ന മലബാർ നാവികാഭ്യാസം ഇതിന്റെ ഭാഗമാണ്. വർഷം തോറും മലബാർ നാവികാഭ്യാസങ്ങൾ നടത്താറുണ്ട്. ജൂൺ 9 ന് ഗുവാമിലാണ് അഭ്യാസപ്രകടനം ആരംഭിച്ചത്. അത്യാധുനിക യുദ്ധകപ്പലുകളും,പോർവിമാനങ്ങളുമാണ് ഇതിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്.

Read Also: പ്രവാസികളുടെ ശ്രദ്ധയ്ക്ക്: ഈ മണി എക്സ്ചേഞ്ചുകള്‍ വഴി പണം അയക്കരുത്

ഇന്ത്യയുടെ ഐഎൻഎസ് സഹ്യാദ്രി, മിസൈൽ കോർവെറ്റ് ഐഎൻഎസ് കാമോട്ട, ഐഎൻഎസ് ശക്തി, പി-8ഐ ദീർഘദൂര മാരിടൈം നിരീക്ഷണ വിമാനം എന്നിവയോടൊപ്പം 26 രാജ്യങ്ങളിൽ നിന്നായി 47 യുദ്ധകപ്പലുകൾ,5 മുങ്ങി കപ്പലുകൾ,200 യുദ്ധവിമാനങ്ങൾ,മുങ്ങികപ്പൽ വേധ മിസൈലുകൾ,എനിവയ്ക്ക് പുറമേ 25,000 ലേറെ പേരും സൈനികാഭ്യാസത്തിന്റെ ഭാഗമാകും. കൂടാതെ അമേരിക്കയുടെ യുഎസ്എസ് റോണാൾഡ് റീഗൺ, എഫ്എ–18 പോർവിമാനങ്ങൾ, ഇലക്ട്രോണിക് വാർഫെയർ എയർക്രാഫ്റ്റ്, ജപ്പാന്റെ ഹെലികോപ്റ്റര്‍ വാഹിനി കപ്പൽ, സൊറിയു ക്ലാസ് അന്തർവാഹിനി കവാസാകി പി–1 മാരിടൈം എയർക്രാഫ്റ്റ് എന്നിവയും ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button