ദുബായ്•യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച മണി എക്സ്ചേഞ്ചുകകളുടെ ലൈസന്‍സ് തരംതാഴ്ത്തി. ഈ എക്സ്ചേഞ്ചുകള്‍ വഴി പണം അയക്കരുതെന്നും യു.എ.ഇ നിവാസികളോട് സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടു.
തഹെര്‍ എക്സ്ചേഞ്ച്, അല്‍-ഹദ എക്സ്ചേഞ്ച്, അല്‍-ഹെമരിയ എക്സ്ചേഞ്ച്, ദുബായ് എക്സ്പ്രസ് എക്സ്ചേഞ്ച്, സനാ എക്സ്ചേഞ്ച്, കോസ്മോസ് എക്സ്ചേഞ്ച്, ബിന്‍ ബഖീത് എക്സ്ചേഞ്ച് എന്നീ 7 മണി എക്സ്ചേഞ്ച് കമ്പനികളുടെ ലൈസന്‍സ് ആണ് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് തരാം താഴ്ത്തിയത്.
പണം കൈപ്പറ്റുന്നത്തില് നിന്നും വേതനം വിതരണം ചെയ്യുന്നതില്‍ നിന്നും ഈ എക്സ്ചേഞ്ച് സ്ഥാപനങ്ങങ്ങളെ വിലക്കിയിരിക്കുകയാണ്. സെന്‍ട്രല്‍ ബാങ്ക് അനുവദിച്ച ഗ്രെയ്സ് പീരീഡിലും മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്നാണ് നടപടി.
കള്ളപ്പണ നിരോധന നിയമങ്ങൾ എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍ ലംഘിച്ചതായി സെന്‍ട്രല്‍ ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.
യു.എ.ഇ താമസക്കാർ ഏഴ് എക്സ്ചേഞ്ച് ഹൗസുകളിലൂടെ പണം അയക്കുകയോ വേതനം വിതരണം ചെയ്യുകയോ ചെയ്യരുതെന്ന് സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്കി. വിദേശ കറൻസികളും ട്രാവലേഴ്സ് ചെക്കുകളും മാത്രം വിൽക്കുന്നതിനും വാങ്ങുന്നതിനും മാത്രമേ കമ്പനികൾക്ക് കഴിയൂ.
Post Your Comments