Latest NewsIndia

ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ ഇന്ത്യ പങ്ക് ചേരില്ല: പ്രധാനമന്ത്രി

ചിങ്ദാവോ: ചൈന മുന്‍കൈയെടുത്ത് നടപ്പാക്കുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ ഇന്ത്യ ചേരില്ലെന്നു വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയിലാണ് പ്രധാനമന്ത്രി മോദി നിലപാടറിയിച്ചത്. അയല്‍ രാജ്യങ്ങളും എസ്.സി.ഒ രാജ്യങ്ങളുമായും ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഇന്ത്യ മുന്‍ഗണന നല്‍കുമെന്നും എന്നാല്‍ രാജ്യങ്ങളുടെ പരമാധികാരവും അതിര്‍ത്തികളും മാനിച്ചുകൊണ്ടാകണം ഇതെന്നും മോദി ഉച്ചകോടിയില്‍ വ്യക്തമാക്കി.

ചൈന- പാക് സാമ്പത്തിക ഇടനാഴി പാക് അധീന കശ്മീരില്‍ കൂടി കടന്നുപോകുന്നതാണ് ഇന്ത്യയുടെ എതിര്‍പ്പിന് കാരണം. അതേസമയം ഇന്ത്യ ഒഴികെ എസ്.സി.ഒയിലെ മറ്റ് ഏഴ് രാജ്യങ്ങളും ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. പദ്ധതിയില്‍ ചേരില്ലെന്ന് ഇന്ത്യ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍പ്പെട്ട ചൈന – പാക് സാമ്പ ത്തിക ഇടനാഴിയോടുള്ള എതിര്‍പ്പാണ് പദ്ധതിയോട് മുഖം തിരിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button