Cricket

മുഹമ്മദ് ഷമി രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു : റംസാന്‍ കഴിഞ്ഞാല്‍ വിവാഹം : : വിവാഹ കഥ പുറത്തുവിട്ടത് ഭാര്യ ഹാസിന്‍ ജഹാന്‍

മുംബൈ : ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. റംസാന്‍ കഴിഞ്ഞാല്‍ വിവാഹമെന്നും പറയുന്നു. മുഹമ്മദ് ഷമിയുടെ ഭാര്യ ഹാസിന്‍ ജഹാനാണ് രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. പെരുന്നാള്‍ കഴിഞ്ഞാല്‍ വിവാഹമാണെന്നും ഹാസിന്‍ പറയുന്നു. എത്രയും പെട്ടെന്ന് വിവാഹമോചനം നല്‍കാന്‍ ഷമി ആവശ്യപ്പെട്ടെന്നും ഹാസിന്‍ പറയുന്നു. എന്നാല്‍, ഇതുകേട്ട ഷമി ചിരിക്കുകയാണ് ചെയ്തത്. ഷമി ഇതിനു ഉത്തരം നല്‍കിയത് ഇങ്ങനെ..

ഒരു കല്യാണം ചെയ്തതു തന്നെ ജീവിതത്തില്‍ വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണ്. നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ഇനിയും അത്തരം ഭ്രാന്ത് ഞാന്‍ കാണിക്കുമെന്ന്, മറ്റൊരു പെണ്‍കുട്ടിയെ കല്യാണം കഴിക്കുമെന്ന്, ഷമി പറയുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഹാസിന്‍ പല ആരോപണങ്ങളും തനിക്കെതിരെ ഉന്നയിച്ചിട്ടുണ്ട്. ഇതൊരു ഹോബിയായി എടുത്തിരിക്കുകയാണ്. എന്തായാലും നല്ലത്, എന്റെ രണ്ടാം വിവാഹത്തിന് നിങ്ങളെ ക്ഷണിക്കുന്നുവെന്നും ഷമി പരിഹസിച്ചുകൊണ്ട് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button