അബുദാബി: അബുദാബിയിൽ വീടുകൾക്ക് മുന്നിൽ നോ പാർക്കിങ് ബോർഡുകൾ സ്ഥാപിക്കുന്നതിന് വിലക്ക്. നിയമപരമല്ലാതെ വീടുകൾക്ക് മുന്നിൽ ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നവരിൽ നിന്ന് 1,000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് അബുദാബി മുൻസിപ്പാലിറ്റി അറിയിച്ചു. ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നത് വ്യാപകമായതോടെയാണ് അധികൃതർ ഇതിനെതിരെ നടപടിക്കൊരുങ്ങുന്നത്.
ALSO READ:അബുദാബിയില്‍ ഇനി മൊബൈൽ ആപ്പ് വഴിയും കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാം
ഇനി നോ പാർക്കിങ് ബോർഡുകൾ കണ്ടെത്തിയാൽ വീട്ടുകാർ ഒരു മാസത്തിനകം 1,000 ദിർഹം പിഴ സർക്കാരിൽ അടയ്‌ക്കേണ്ടി വരും. പിഴ അടയ്ക്കാത്തവർക്കെതിരെ കേസെടുക്കുമെന്നും അധികൃതർ അറിയിച്ചു. മുൻസിപ്പാലിറ്റിയുടെ അംഗീകാരമില്ലാതെ സ്ഥാപിക്കുന്ന നോ പാർക്കിങ് ബോർഡുകൾ, പരസ്യങ്ങൾ, സൈൻ ബോർഡുകൾ തുടങ്ങിയവയെല്ലാം നിയമവിരുദ്ധമാണെന്നും അധികൃതർ അറിയിച്ചു. നഗരത്തിന്റെ മുഖഛായയെ ബാധിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Post Your Comments