Latest NewsIndia

2019 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കാമെന്ന് കെജ്‌രിവാള്‍: കാര്യം നടന്നില്ലെങ്കില്‍ ബി.ജെ.പിയെ പുറത്താക്കാനായി പ്രവര്‍ത്തിക്കും

ന്യൂഡല്‍ഹി•ഡല്‍ഹിയ്‌ക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കിയാല്‍ 2019 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പൂര്‍ണ സംസ്ഥാന പദവി നല്‍കുകയാണെങ്കില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിക്കാരുടെ ഓരോ വോട്ടും ബി.ജെ.പിക്ക് അനുകൂലമാകും. ബി.ജെ.പിക്ക് വേണ്ടി തങ്ങള്‍ പ്രചാരണത്തിന് ഇറങ്ങുകയും ചെയ്യും. ഇക്കാര്യത്തില്‍ വീഴ്‌ച വരുത്തുകയാണെങ്കില്‍ ബി.ജെ.പിയെ സംസ്ഥാനത്ത് നിന്നും പുറത്താക്കാനായി പ്രവര്‍ത്തിക്കുമെന്നും ഡല്‍ഹിയിലെ ഓരോ വീട്ടിലും ബി.ജെ.പി പുറത്തുപോകുക എന്ന ബോര്‍ഡ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ ഡല്‍ഹിയ്‌ക്ക് പൂര്‍ണ സംസ്ഥാന പദവി വേണമെന്ന പ്രമേയം പാസാക്കി സംസാരിക്കുമ്പോഴായിരുന്നു കെജ്‌രിവാളിന്റെ പരാമര്‍ശം. മഹാത്മാഗാന്ധി ക്വിറ്റ് ഇന്ത്യ സമരം നടത്തിയത് പോലെ ആം ആദ്മി പാര്‍ട്ടി ‘ലെഫ്‌റ്റനന്റ് ഗവര്‍ണര്‍ ഡല്‍ഹി ചോഡോ’ (ലെഫ്‌റ്റനന്റ് ഗവര്‍ണര്‍ ഡല്‍ഹി വിടുക) എന്ന ക്യാംപയിന്‍ നടത്തുമെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. പൂര്‍ണ സംസ്ഥാന പദവിക്ക് വേണ്ടിയുള്ള തങ്ങളുടെ സമരം സ്വാതന്ത്ര്യ സമരത്തിന് തുല്യമാണെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button