12-ാം ക്ലാസ് പരീക്ഷയില്‍ വിദ്യാര്‍ത്ഥിയ്ക്ക് ലഭിച്ചത് 50 ല്‍ 68 മാര്‍ക്ക്. ഇംഗ്ലീഷിനാണ് വിദ്യാര്‍ത്ഥിയ്ക്ക് പരമാവധി മാര്‍ക്കിനേക്കാള്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചത്. പലവിദ്യാര്‍ഥികള്‍ക്കും പരമാവധി മാര്‍ക്കിലും കൂടുതല്‍ ലഭിച്ചതായി ആരോപണമുയരുന്നുണ്ട്. ബിഹാറിലെ 12-ാം ക്ലാസ് പരീക്ഷാ ഫലത്തിലാണ് വീണ്ടും വ്യാപക ക്രമക്കേട് നടന്നത്.
ഒരു വിദ്യാര്‍ഥിക്ക് ഫിസിക്സിന് 35 ല്‍ 38 മാര്‍ക്കാണ് ലഭിച്ചത്. എന്നാല്‍ ഐഐടി-ജെഇഇ മെയിന്‍ പരീക്ഷയെന്ന ദുര്‍ഘട കടമ്പ കടന്ന വിദ്യാര്‍ഥികളില്‍ പലരും ഫിസിക്സിനും കെമിസ്ട്രിക്കും തോല്‍ക്കുകയും ചെയ്തിരിക്കുന്നു. മൂല്യനിര്‍ണയത്തില്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് പാറ്റ്നയിലെ ബോര്‍ഡ് ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചത് നൂറുകണക്കിനു വിദ്യാര്‍ഥികളാണ്.
പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. അതേസമയം ബിഹാറില്‍ കഴിഞ്ഞ തവണയും പരീക്ഷാഫലത്തില്‍ ക്രമക്കേടുകള്‍ നടന്നിരുന്നു. ഒന്നാം റാങ്കുകാരിയായി പ്രഖ്യാപിച്ച റൂബി റായ് ഉത്തരക്കടലാസില്‍ നിറയെ സിനിമാപേരുകളാണ് എഴുതിയിരുന്നത്. ഒരു പരീക്ഷയുടെ പേപ്പറില്‍ മുഴുവനും തുളസീദാസിന്റെ പേരും എഴുതിയിരുന്നു.
Post Your Comments