തിരുവനന്തപുരം: തൂക്കുകയറ് കൊടുക്കുമെന്ന് പറഞ്ഞ ഗോവിന്ദച്ചാമിക്ക് ഇനി രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ജയിലില്‍ നിന്ന് സ്വതന്ത്രനാകാം. കോടതിയും സമൂഹവും സൗമ്യയെന്ന പെണ്‍കുട്ടിക്ക് നീതി നിഷേധിച്ചിരിക്കുകയാണ്. പീഡനം നടത്തിയ പ്രതിക്ക് തെളിവില്ലെന്നടിസ്ഥാനത്തില്‍ ഏഴ് വര്‍ഷത്തെ തടവുശിക്ഷ മാത്രം.
ഗോവിന്ദച്ചാമിക്കെതിരായ എല്ലാ തെളിവുകളും ഉണ്ടായിരുന്നുവെന്ന് സൗമ്യയുടെ അമ്മയും ബന്ധുക്കളും പറഞ്ഞപ്പോഴും പ്രോസിക്യുഷന്‍ കോടതിക്കുമുന്‍പില്‍ മൗനം പാലിച്ചതെന്തുകൊണ്ടാണ്. സൗമ്യയുടെ അമ്മ പറഞ്ഞതുപോലെ അഭിഭാഷകരും പ്രതിയും ഒത്തുകളിച്ചതാണോ? ഒരു പെണ്ണിനെ പീഡിപ്പിച്ച് കൊന്ന പ്രതിക്ക് വെറും ഏഴുവര്‍ഷം തടവ് മാത്രമാണോ നിതിപീഠം നല്‍കുന്നത്. കൊലപാതക കുറ്റത്തിന് തെളിവില്ലെങ്കിലും പ്രതിയെ വെറുതെവിടാന്‍ കോടതി വിധിക്കുമ്പോള്‍ സൗമ്യയുടെ കുടുംബം എങ്ങനെ സഹിക്കും..
ഗോവിന്ദച്ചാമിക്കെതിരെ ചുമത്തിയ കുറ്റങ്ങളില്‍ ബലാത്സംഗം മാത്രമാണ് തെളിയിക്കപ്പെട്ടതെന്നായിരുന്നു സുപ്രീംകോടതി കണ്ടെത്തിയത്. ഇത് പ്രകാരം നല്‍കാവുന്ന പരമാവധി ശിക്ഷയാണ് ഈ ഏഴുവര്‍ഷം തടവ്. ശിക്ഷാ കാലയളവില്‍ ഇനി രണ്ട് വര്‍ഷം കൂടിയാണ് ബാക്കിയുള്ളത്. ഗോവിന്ദച്ചാമി പുറത്തിറങ്ങി ഇനി അടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചാലും നീതിപീഠം ചുമ്മാതെ ഇരിക്കുമോ എന്ന ചോദ്യവും ബാക്കിയാവുകയാണ്.
വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവെച്ചതിനെ തുടര്‍ന്ന് വധശിക്ഷ റദ്ദാക്കണമെന്ന പ്രതി ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വിധി പറഞ്ഞത്. കേസില്‍ കൊലപാതകം തെളിയിക്കാന്‍ കഴിഞ്ഞില്ല. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ബലാത്സംഗക്കുറ്റത്തിന് ജീവപര്യന്തം തടവ് നല്‍കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിയമം കാറ്റില്‍ പറത്തിയെന്നുതന്നെ പറയാം. ഈ നിയമം വരുന്നതിനുമുന്‍പ് നടന്ന ബലാത്സംഗം ആയതുകൊണ്ട് ഗോവിന്ദച്ചാമി രക്ഷപ്പെട്ടു.
Post Your Comments