തിരുവനന്തപുരം : കോൺഗ്രസിൽ രാജ്യസഭാ സീറ്റിനെച്ചൊല്ലി വിവാദം മുറുകുകയാണ്. വി.എം. സുധീരനുള്‍പ്പെടെയുള്ള നേതാക്കളും യുവ നേതാക്കളും ഉമ്മന്‍ ചാണ്ടിക്കും എം.എം. ഹസനും രമേശ് ചെന്നിത്തലയ്‌ക്കുമെതിരേ പൊരുതുകയാണ്. തുടർന്ന് പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് വി.ടി. ബൽറാമും അനില്‍ അക്കരയും രംഗത്തുവന്നു.
കേരളത്തിലെ കോണ്‍ഗ്രസിന് അൽപം മെച്ചപ്പെട്ട നേതൃത്വം വേണമെന്നായിരുന്നു ബൽറാമിന്റെ ആവശ്യം. പാർട്ടി പ്രവർത്തകരുടെ മനസ്സറിയാവുന്ന ചിന്താശേഷിയും കഴിവുമുള്ള കഴിവുകെട്ട നേതാക്കൾ പാർട്ടിക്ക് ആവശ്യമാണ് എന്നാണ് ബൽറാം പറഞ്ഞത്. ഉപദേശികളുമൊക്കെ സമൂലമായി മാറണമെന്നാണ് അനില്‍ അക്കരയുടെ ആവശ്യം.
അതേസമയം ലോക്‌സഭായില്‍നിന്നു രാജിവെച്ച് രാജ്യസഭയിലേക്ക് ജോസ് കെ. മാണിയെ അയയ്‌ക്കാനുള്ള തീരുമാനം കോണ്‍ഗ്രസിനെ വീണ്ടും വിവാദത്തിലാക്കുന്നു. കേരളാ കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റ് നല്‍കിയതിലുള്ള പ്രതിഷേധം തണുപ്പിക്കാന്‍ കെ.പി.സി.സി. പ്രസിഡന്റ് ശ്രമിച്ചെങ്കിലും സ്‌ഥിതി കൂടുതല്‍ വഷളായി. നാളെ ആരംഭിക്കുന്ന രാഷ്‌ട്രീയകാര്യസമിതി, ഭാരവാഹിയോഗങ്ങളോടെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നീക്കം.
കേരളാ കോണ്‍ഗ്രസി(എം)ന് രാജ്യസഭാ സീറ്റ് നല്‍കിയെങ്കിലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടഞ്ഞുനിന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തെ തൃപ്‌തിപ്പെടുത്തുന്ന സ്‌ഥാനാര്‍ഥിയെ നിര്‍ത്തുകമെന്നായിരുന്നു നേതാക്കള്‍ അടുത്ത ചിലരോട് വ്യക്‌തമാക്കിയിരുന്നത്. ഇതിലൂടെ കെ.എം. മാണി പ്രതിനിധാനം ചെയ്യുന്ന റോമന്‍ കത്തോലിക്കരെയും ഒപ്പം കൊണ്ടുവരാനാകുമെന്നും അവര്‍ വിലയിരുത്തി. എന്നാല്‍, ജോസ് കെ. മാണിയെ സ്‌ഥാനാര്‍ഥിയാക്കിയതിലൂടെ അത് പൂര്‍ണമായും തകിടം മറിഞ്ഞു. അതുകൊണ്ടുതന്നെ ഇനി ഈ വാദഗതികള്‍ നിരത്താനും കഴിയാത്ത സ്‌ഥിതിയാണ് നേതാക്കള്‍ക്കുള്ളത്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിക്ക് ഒരു മതേതരമുഖം നല്‍കണമെന്ന ആവശ്യമാണ് പ്രധാനപ്പെട്ട പല യുവനേതാക്കളും മുന്നോട്ടുവച്ചത്. എന്നാല്‍, മാത്രമേ ബി.ജെ.പിയെ നേരിടാന്‍ കഴിയുള്ളുവെന്നും എല്ലാ വിഭാഗങ്ങളുടെയും വോട്ട് സമാഹരിക്കാന്‍ സാധിക്കുകയുള്ളുവെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിന് പകരം ആത്മഹത്യാപരമായ തീരുമാനമാണ് ഇപ്പോള്‍ എടുത്തതെന്നാണ് ഇവരുടെ വികാരം. ഈ തീരുമാനത്തോടെ കോണ്‍ഗ്രസിന് ലഭിച്ചിരുന്ന ഹിന്ദുവോട്ടുകള്‍ കൂടി നഷ്‌ടമാകും, ഇപ്പോള്‍ അകന്ന ന്യൂനപക്ഷവോട്ടുകള്‍ മടങ്ങിവരില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കൂടാതെ ഇപ്പോള്‍ ലോക്‌സഭയില്‍ ബി.ജെ.പിയുടെ എണ്ണം കുറഞ്ഞുവരുന്ന സമയത്ത് പ്രതിപക്ഷത്തെ ഓരോ എം.പിമാരും നിര്‍ണായകമാണ്. ഒരുവര്‍ഷം കാലാവധികൂടിയുള്ളപ്പോള്‍ ലോക്‌സഭാ എം.പി സ്‌ഥാനം രാജിവച്ച് രാജ്യസഭയിലേക്ക് പോകുന്ന തീരുമാനവും തിരിച്ചടിയാകുമെന്നും അവര്‍പറയുന്നു.
.
Post Your Comments