ന്യൂഡല്‍ഹി : വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇടിമിന്നലേറ്റ് നിരവധി പേർക്ക് ദാരുണാന്ത്യം. ജാര്‍ഖണ്ഡിലെ ലോഹാര്‍ദഗ, പകുര്‍, ഛത്ര ജില്ലകളിലുണ്ടായ ഇടിമിന്നലിൽ ഏഴ് പേരാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ലോഹര്‍ദഗ ജില്ലയില്‍ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ 65 വയസുള്ള സ്ത്രീയും അവരുടെ പേരകുട്ടിയുമാണ് മരിച്ചത്. പച്ചക്കറി പാടത്തു വെച്ചായിരുന്നു അപകടം. പകുറിലെ കനിജ് ഹര ഗ്രാമത്തില്‍ മണ്കുടിലിന്റെ ഭിത്തിയിടിഞ്ഞ് ഭര്‍ത്താവ് മരിച്ചു. ഭാര്യക്ക് പരിക്കേറ്റു. ഞായറാഴ്ച ഛത്ര ജില്ലയില്‍ നാല് പേരാണ് മരിച്ചത്.
യുപിയില്‍ ഇടിമിന്നലേറ്റ് അഞ്ച് പേരാണ് മരിച്ചത്. ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മുറ്റത്ത് കളിച്ചുകൊണ്ട് നില്ക്കുമ്പോള് മൂന്ന് കുട്ടികള്‍ക്ക് ഇടിമിന്നല്‍ ഏല്‍ക്കുകയായിരുന്നു. ഇതില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഞ്ച് പേര് ജുവാന്‍പുര്‍, റായ് ബറേലി ജില്ലകളില്‍ ഇടിമിന്നലേറ്റ് മരിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു.
Post Your Comments