കൊച്ചി: താര സംഘടനായായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നടി ശ്വേതാ മേനോന് നേരെ ഭീഷണി. ഫോണ്‍വഴിയുള്ള ഭീഷണിയെ തുടര്‍ന്ന് ശ്വേത പോലീസില്‍ പരാതി നല്‍കി. മുംബൈ സൈബര്‍ സെല്ലിലാണ് ശ്വേത പരാതി നല്‍കിയിരിക്കുന്നത്.
read also: വിവാഹമോചനത്തിനുള്ള കാരണം വെളിപ്പെടുത്തി ശ്വേതാമേനോന്‍
പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നും രാവിലെ മുതല്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ട്. അമ്മയുടെ എക്സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ഇത്തരം കോളുകള്‍ വരാന്‍ തുടങ്ങിയിരികുന്നത് എന്നതിനാല്‍ ഇരുസംഭവും തമ്മില്‍ ബന്ധമുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും ശ്വേതാമേനാന്‍ പറഞ്ഞു. അമ്മ എക്സിക്യൂവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് അംഗീകാരമായി കാണുന്നുവെന്നും തനിക്ക് ഒരു വക്താവിന്റെ ആവശ്യമില്ലെന്നും ശ്വേതാമേനോന്‍ വ്യക്തമാക്കി.
Post Your Comments