തിരുവനന്തപുരം: വാട്സാപ് ഗ്രൂപ്പുകള്‍, ഫേസ് ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ എന്നിവയിലൂടെ യാത്രക്കാര്‍ക്കിടയില്‍ കൂടുതല്‍ സജീവമാകാനൊരുങ്ങി കെഎസ്ആർടിസി. ഇതിന്റെ പശ്ചാത്തലത്തിൽ കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ.തച്ചങ്കരിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയ സെല്ലിന് രൂപം നല്കി. സ്ഥാപനത്തിനെതിരായ പ്രചാരണങ്ങളെ ചെറുക്കുക, പുതിയ റൂട്ടുകള്‍, വിവിധ സേവനങ്ങള്‍ എന്നിവ സംബന്ധിച്ചു ലഘു ചിത്രങ്ങള്‍, പോസ്റ്ററുകള്‍ എന്നിവ തയാറാക്കി പ്രചരിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.
Read Also: രാജ്യസഭാ തെരഞ്ഞെടുപ്പ് : സിപിഎം സ്ഥാനാര്‍ത്ഥിയെ കുറിച്ച് കെ.സുരേന്ദ്രന്
ഓപ്പറേഷന്‍സ് വിഭാഗം മേധാവി ജി.അനില്‍കുമാര്‍ ആണ് സോഷ്യല്‍ മീഡിയ സെല്ലിന്റെയും മേധാവി. ആര്.സുരേഷ് കുമാര്‍, ജി.എസ്.അരുണ്‍, എ.കെ.ഷിനു, പി.ജെ.കിഷോര്‍, എം.അമീര്‍, വി.പ്രശാന്ത് എന്നിവര്‍ അംഗങ്ങളാണ്. ഡ്യൂട്ടിക്ക് ശേഷമുള്ള സമയമാണ് സോഷ്യൽ മീഡിയ സെല്ലിന് വേണ്ടി ചിലവഴിക്കേണ്ടത്.
Post Your Comments