കണ്ണൂര്‍: മാതാപിതാക്കളേയും മകളേയും വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ കുറ്റ സമ്മതം നടത്തിയ പിണറായി പടന്നക്കരയിലെ സൗമ്യക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്. ഇടനിലക്കാരിയായിരുന്ന ഇരിട്ടിക്കാരി ആലീസിനെ കുറിച്ചുള്ള അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി. കൂടാതെ സൗമ്യയെ ഉപയോഗപ്പെടുത്തിയ സ്ത്രീയടക്കമുള്ള ഒരു കുടുംബത്തെക്കുറിച്ചും പൊലീസിന്റെ അന്വേഷണം അവസാനഘട്ടത്തിലാണ്. അഞ്ച് മൊബൈല്‍ ഫോണുകളിലായി എട്ട് സിം കാര്‍ഡുകള്‍ ഉപയോഗിച്ചായിരുന്നു സൗമ്യ കാമുകന്മാരുമായി ബന്ധപ്പെട്ടിരുന്നത്. ഒരോ കാമുകനേയും ബന്ധപ്പെടാന്‍ പ്രത്യേകം സിംകാര്‍ഡായിരുന്നു സൗമ്യ ഉപയോഗിച്ചിരുന്നത്.
അതുകൊണ്ട് തന്നെ സൗമ്യയുടെ മറ്റ് നമ്പറുകള്‍ കാമുകന്മാരയറിയാറില്ല.തലശ്ശേരി നിട്ടൂര്‍ ,ഇരിട്ടി, പറശ്ശിനിക്കടവ്, സ്വദേശമായ പിണറായി എന്നിവിടങ്ങളിലെ ഒട്ടേറെ യുവാക്കള്‍ സൗമ്യയെ ബന്ധപ്പെട്ടതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പറശ്ശിനിക്കടവിലെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ച് സൗമ്യ ഇടപാട് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഈ വര്‍ഷം ജനുവരി 18 ന് എട്ട് വസ്സുകാരിയായ മകള്‍ ഐശ്വര്യയും മാര്‍ച്ച് 8 ന് അമ്മ കമലയും ഏപ്രില്‍ 13 ന് അച്ഛന്‍ വണ്ണത്താന്‍ കണ്ടി കുഞ്ഞിക്കണ്ണനും ഒരേ അസുഖം ബാധിച്ച് മരിക്കുകയായിരുന്നു. ഈ ദുരൂഹ മരണങ്ങള്‍ നാട്ടുകാരില്‍ സംശയം ഉയര്‍ന്നിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ നടന്ന ദുരൂഹമരണത്തില്‍ അദ്ദേഹവും സംശയം പ്രകടിപ്പിച്ചു. അതോടെയാണ് പൊലീസ് അന്വേഷണം സജീവമായത്.അന്വേഷണത്തിനിടെ സൗമ്യ വയറുവേദന അഭിനയിച്ച് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. അവിടെ വെച്ച് തന്ത്രപൂര്‍വ്വം സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുക്കുയായിരുന്നു. മക്കളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയത് തന്റെ അവിഹിത ബന്ധങ്ങൾക്ക് നടസം നീക്കാൻ ആയിരുന്നു എന്നും താനൊറ്റക്കാണ് കൊലപാതകങ്ങൾ നടത്തിയതെന്നും സൗമ്യ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
Post Your Comments