തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെച്ചൊല്ലി കോൺഗ്രസിൽ തർക്കം മുറുകിയിരിക്കുമ്പോൾ പരിഹാരമാർഗം നിർദ്ദേശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ. കോണ്‍ഗ്രസിലെ കലാപം പരിഹരിക്കാന്‍ പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണി ഇടപെടണമെന്ന് സുധാകരന് ആവശ്യപ്പെട്ടു.
സംഭവത്തിൽ ഹൈക്കമാന്‍ഡ് ഇടപെടാത്ത സാഹചര്യത്തില്‍ എല്ലാവര്ക്കും സ്വീകാര്യനായ എ.കെ.ആന്റണി ഇനിയെങ്കിലും മൗനം വെടിഞ്ഞ് ഈ കലാപത്തിനൊരു ഒത്തുതീർപ്പുണ്ടാക്കണം. അപകടകരമായ സാമൂഹ്യ ധ്രുവീകരണം ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
ഒരാളെമാത്രം ലക്ഷ്യംവെച്ചുള്ള ഒതുക്കല്‍ വൈറസ് ,’ ബൂമറാംഗായതിന്റെ കെടുതികളാണ്. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ മാത്രം പ്രതികരിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിൽ നിന്ന് മാറി ചിന്തിച്ചു തുടങ്ങണം. കോണ്‍ഗ്രസിന്റെ മാനം കാക്കാന്‍ ഗ്രൂപ്പ് മറന്ന് പ്രതികരിക്കാന്‍ കാണിച്ച മാറ്റം നേതൃത്വം ഉള്‍ക്കൊള്ളുമെന്ന് കരുതാം ഇല്ലെങ്കില്‍ വൈറസ് വരുത്തുന്ന നാശം പ്രവചനാതീതമാകുമെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments