
താനൂര്‍: കോൺഗ്രസിലെ പ്രതിസന്ധികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ മുസ്ളീം ലീഗ് നേതൃത്വം ഇടപെടുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കു ശ്രദ്ധകേന്ദ്രീകരിച്ച് യു.ഡി.എഫ്. ഒറ്റകെട്ടായി നില്‍ക്കേണ്ട സമയമാണ് ഇതെന്നു മുസ്ലിം ലീഗ് സംസ്‌ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ശക്‌തമായ യു.ഡി.എഫ് സംവിധാനമാണ് ഇപ്പോള്‍ സംസ്‌ഥാനത്തുള്ളത്. അതു മുന്നോട്ട് കൊണ്ടുപോകാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പാണക്കാട് തങ്ങൾ.
Post Your Comments