കാസര്‍ഗോഡ്: മുഖത്തു മുളകുപൊടിയെറിഞ്ഞ ശേഷം മാലപൊട്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. രണ്ടാഴ്ച മുമ്പാണ് മഞ്ഞത്തൂര്‍ സ്വദേശിനി സുലേഖയുടെ അഞ്ചരപവന്‍ തൂക്കം വരുന്ന താലിമാല ചെറുവത്തൂരില്‍ ബൈക്കിലെത്തി ചെറുവത്തൂര്‍ വെങ്ങാട്ടെ ഷിനോയി പൊട്ടിച്ചെടുത്തത്. ചന്തേര പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
പിലിക്കോട് തോട്ടം ഗെയ്റ്റ് സ്റ്റോപ്പില്‍ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന സുലേഖയുടെ സമീപം വഴിചോദിക്കാനെന്ന ഭാവത്തില്‍ ഷിനോയി ബൈക്ക് നിര്‍ത്തി. ശേഷം സുലേഖ നിന്നതോടെ മുഖത്തു മുളകുപൊടിയെറിഞ്ഞ ശേഷം മാല പൊട്ടിച്ചുകൊണ്ട് പോവുകയായിരുന്നു.
Also Read : ഫിനിക്‌സ് പക്ഷിയെ പോലെ തിരിച്ചു വരും; ജയിൽ മോചിതനായ ശേഷം അറ്റ്ലസ് രാമചന്ദ്രന്റെ പ്രതികരണം
തുടര്‍ന്ന് യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ചന്തേര പൊലിസില്‍ വിവരമറിയിച്ചു. പൊലിസാണ് സുലേഖയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശേധിച്ച ശേഷമാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കവര്‍ച്ച ചെയ്ത സ്വര്‍ണം ഷിനോയി ബാങ്കില്‍ പണയപ്പെടുത്തുകയായിരുന്നു. ഷിനോയിയെ ബാങ്കിലെത്തിച്ച് തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
Post Your Comments