![](/wp-content/uploads/2018/06/GAZA-PIC.png)
ഗാസ: ഗാസയിലെ യുദ്ധ ഭീകരത ഇനിയും അവസാനിക്കുന്നില്ല. പലസ്തീന് പ്രക്ഷോഭകര്‍ക്ക് മേല്‍ ഇസ്രയേല്‍ സൈന്യം നടത്തുന്ന ഷെല്ലാക്രമണം ഇപ്പോഴും തുടരുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവായിരുന്നു പ്രമുഖ വാര്‍ത്താ ഏജന്‍സി പുറത്ത് വിട്ട ചിത്രം. വായില്‍ നിന്നും പുകയും രക്തവും വമിക്കുന്ന യുവാവിന്റെ ചിത്രമാണ് ഏജന്‍സി പുറത്ത് വിട്ടത്. ഇറുസലേം ദിനത്തോടനുബന്ധിച്ച് ഗാസാ അതിര്‍ത്തിയില്‍ പ്രക്ഷോഭകാരിളായ ആളുകള്‍ സംഘടിച്ചിരുന്നു.
ഇവര്‍ക്ക് നേരെ പ്രയോഗിച്ച കണ്ണീര് വാതക ഷെല്‍ പലസ്തീര്കാരനായ ഹയ്തം അബു സബ്ല എന്നയാളുടെ മുഖത്തേക്കാണ് പതിച്ചത്. ഇയാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇദ്ദേഹത്തിന്റെ ചിത്രം ഇതിനോടകം കോടിക്കണക്കിനാളുകളാണ് കണ്ടത്. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പരുക്കേറ്റവരെ ശുശ്രൂഷിക്കാനെത്തിയ പാരാമെഡിക്കല്‍ വോളണ്ടിയര്‍ വെടിയേറ്റ് മരിച്ചത് യിസ്രയേലിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
Post Your Comments