മനാമ: ബഹ്‌റൈനില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി കോഴിക്കോട് കൊച്ചുവീട്ടില്‍ ഹൗസില്‍ ചിന്ദുദാസ് (30) കൊല്ലപ്പെട്ട കേസില്‍ അദ്ദേഹത്തിന്റെ മുറിയില്‍ താമസിച്ചിരുന്ന കരുനാഗപ്പള്ളി എസ് വി മാര്‍ക്കറ്റ് ആര്‍. ടി ഭവനില്‍ കൊച്ചുവീട്ടില്‍ തുളസിയുടെ മകന്‍ രാജേഷ് കുമാറിനെ(38) പൊലീസ് അറസ്റ്റ് ചെയ്തു.
Also Read : ബഹ്‌റൈനില്‍ ജ്വല്ലറി ജീവനക്കാരനായ മലയാളി യുവാവ് തൂങ്ങി മരിച്ചു; സംഭവത്തില്‍ ദുരൂഹത
ചിന്ദുദാസ് ഖത്തര്‍, യു.എ.ഇ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. അതേസമയം ബഹ്‌റൈനില്‍ വന്നിട്ട് രണ്ടുമാസമേ ആയിട്ടുള്ളൂ എന്നാണ് അറിയുന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. ഭാര്യയും ഒരു മകനുമുണ്ട്.
ചിന്ദുദാസിന്റെ കുടുംബം നാട്ടിലാണ്. അച്ഛന്‍ മോഹന്‍ദാസ്, അമ്മ ആനി മോഹന്‍ദാസ്, ഭാര്യലിജി. ആറു വയസ്സും രണ്ട് മാസവും പ്രായമുള്ള രണ്ടു കുട്ടികളുണ്ട്. ഇതില്‍ ഇളയ കുട്ടിയെ ചിന്ദുദാസ് ഇതുവരെ കണ്ടിട്ടുപോലുമില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നത്. കത്തിക്കുത്തിനും കൊലപാതകത്തിനും ഇടയാക്കിയ സംഭവം എന്താണെന്ന് വ്യക്തമല്ല. പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Post Your Comments