Kerala

ഡിവൈഎഫ്ഐയുടെ ഫ്‌ളക്‌സുകളില്‍ നിന്നും ചെ ഗുവേര പുറത്ത്; പകരം വന്നത് മെസിയും നെയ്മറും

കോതമംഗലം: ലോകപ്പ് എത്തിയതിന്റെ ആവേശത്തിലാണ് ആരാധകര്‍. എന്നാല്‍ ലോകകപ്പ് ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് കോതമംഗലത്തെയാണ്. ഫ്ളക്സിലെ ചെ ഗുവേര, ഇഎംഎസ്, മാര്‍ക്സ് തുടങ്ങിയ നേതാക്കളെയെല്ലാം പാടെ തഴഞ്ഞ്,  പകരം മെസിയും റാമോസും നെയ്മറും റൊണാള്‍ഡോയുമൊക്കെ ഫ്‌ളക്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുകയുമാണ് കോതമംഗലത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍.

ഡിവൈഎഫ്ഐ കോതമംഗലം ബ്ലോക്ക് സമ്മേളനത്തിനു വച്ച ഫ്ളക്സ് ബോര്‍ഡുകളിലാണു ലോകകപ്പ് താരങ്ങളുടെ ചിത്രങ്ങള്‍ കൊണ്ടു നിറഞ്ഞത്. 17 മുതല്‍ 19 വരെയാണ് കോതമംഗലത്ത് പരിപാടി നടക്കുക. സംഘടനയിലേക്കു കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുക എന്നതാണ് ഡിവൈഎഫ്ഐയുടെ ഈ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം.

സംഘടനയെ കൂടുതല്‍ ജനകീയമാക്കുകയാണ് ഇത്തരം പുതിയ പരീക്ഷണങ്ങളിലൂടെ ഉദ്ദേശിക്കുന്നതെന്ന് എറണാകുളം ജില്ലാ കമ്മിറ്റി അംഗം ജയകുമാര്‍ പറഞ്ഞു. ലോകകപ്പ് തുടങ്ങുന്ന ദിവസം ചെറുപ്പള്ളിയില്‍ സംഘടനയുടെ നേതൃത്വത്തില്‍ പെനല്‍റ്റി ബോക്സും ക്രമീകരിക്കും. പെനല്‍റ്റി അടിക്കാനെത്തുന്നവര്‍ക്ക് ഇഷ്ടമുള്ള ടീമിന്റെ ജഴ്സി ധരിച്ചെത്താം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button