പാലക്കാട്: ഇന്ത്യന്‍ എംബസിയുടെ ശക്തമായ ഇടപെടല്‍ മൂലം നിമിഷയ്ക്ക് ജീവന്‍ തിരിച്ച് കിട്ടും. യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സിന്റെ കാര്യത്തില്‍ നിര്‍ണായക ഇടപെടലുകള്‍. യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് ആശ്വസം. ഹൂതികളുടെ ശക്തികേന്ദ്രമായ അല്‍ബൈയ്ദയിലെ ജയിലില്‍ കഴിയുകയായിരുന്ന നിമിഷപ്രിയയെ തലസ്ഥാനമായ സനയിലെ ജയിലിലേക്ക് മാറ്റി. ഇതോടെ നിമിഷയ്ക്ക് നിയമ സഹായങ്ങള്‍ ലഭിക്കാന്‍ തടസമില്ലാതായി. നിമിഷയ്ക്കായി അഭിഭാഷകനെ ഇന്ത്യന്‍ എംബസി ഏര്‍പ്പാടാക്കിയിട്ടുണ്ട്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും സന്നദ്ധപ്രവര്‍ത്തകരും ഇടപെട്ടതിനെ തുടര്‍ന്നാണ് നിമിഷയെ സനയിലേക്ക് മാറ്റിയത്. തനിക്ക് സഹായം വേണമെന്ന് അഭ്യര്‍ത്ഥിച്ച് നിമിഷ എഴുതിയ കത്ത് നേരത്തെ പുറത്ത് വന്നിരുന്നു. എപ്പോള്‍ വേണമെങ്കിലും ജീവന്‍ നഷ്ടപ്പെടാം, എന്നെ സഹായിക്കണം എന്നായിരുന്നു കത്തിലുണ്ടായിരുന്നത്. ഈ കത്ത് ലഭിച്ചതിനെ തുടര്‍നന്നാണ് തുടര്‍ന്നാണ് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ ഇടപെട്ടത്.
Also Read : ഇന്ത്യന്‍ നഴ്‌സുമാരുടെ നിയമനത്തില്‍ കര്‍ശന നടപടി : ഇന്ത്യന്‍ എംബസിയില്‍ നിന്നും വന്ന മറുപടി ഇങ്ങനെ
യെമന്‍ പൗരനായ തലാല്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷയ്ക്ക് വധശിക്ഷ ലഭിച്ചത്. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാനാണ് തലാലിന്റെ സഹായം നിമിഷ തേടിയത്. എന്നാല്‍, താന്‍ ഭാര്യയാണെന്നു തലാല്‍ പലരെയും വിശ്വസിപ്പിക്കുകയും വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കുകയും ചെയ്തു.
ക്ലിനിക്കില്‍ നിന്ന് ലഭിച്ച വരുമാനം മുഴുവന്‍ സ്വന്തമാക്കി. നിമിഷയുടെ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു. പാസ്‌പോര്‍ട്ട് പിടിച്ചുവച്ച ശേഷം നിമിഷയെ പീഡിപ്പിക്കുകയും ലൈംഗിക വൈകൃതങ്ങള്‍ക്ക് നിര്‍ബന്ധിക്കുകയും ചെയ്തു. മറ്റു വഴികളില്ലാതെ വന്നപ്പോള്‍ നിമിഷ ഇയാളെ കൊലപ്പെടുത്തി വീടിന് മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.
Post Your Comments