Kerala

തിയറ്റര്‍ പീഡന കേസ് : ക്രൈംബ്രാഞ്ചിന്റെ കുറ്റസമ്മതം ഇങ്ങനെ

മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റസമ്മതം നടത്തി. കേസില്‍ പോലീസിന് വീഴ്ചയുണ്ടായെന്ന് ക്രൈംബ്രാഞ്ച്. കേസ് ആദ്യം അന്വേഷിച്ച സംഘത്തിന് കേസന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നാണ് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കേസില്‍ തീയേറ്റര്‍ ഉടമയുടെയും മൂന്ന് ജീവനക്കാരുടെയും മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തി. കേസില്‍ പീഡന വിവരം ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ച തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് വിവാദമായ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.

എസ്.പി. സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി സന്തേഷ് ഉല്ലാസ് കുമാറിനാണ് അന്വേഷണ ചുമതല. കേസിലെ നാലുസാക്ഷികളും പെരിന്തല്‍മണ്ണ കോടതിയില്‍ നല്‍കിയ മൊഴികളും പോലീസ് ശേഖരിച്ചു. തുടക്കത്തില്‍ ചങ്ങരംകുളം പോലീസിന് സംഭവിച്ച വീഴ്ചകള്‍ക്ക് പുറമെ അന്വേഷണത്തിലെ വീഴ്ചകളും വിവാദത്തിലായിരുന്നു. കേസിലെ പ്രധാന സാക്ഷികളെ പ്രതിപ്പട്ടികയില്‍ പെടുത്തിയതും വിവാദത്തിന് കാരണമായി. ഈ വീഴ്ചകളൊക്കെ പരിഹരിക്കാനാണ് ക്രൈംബ്രാഞ്ചിനെ കേസിന്റെ അന്വേഷണം ഏല്‍പ്പിച്ചത്.

ആദ്യ അന്വേഷണ സംഘത്തിന് മേല്‍നോട്ടം നല്‍കിയ ഡിവൈഎസ്പി ഷാജി വര്‍ഗീസില്‍ നിന്നും ക്രൈംബ്രാഞ്ച് സംഘം വിവരങ്ങള്‍ ശേഖരിച്ചു. തീയേറ്റര്‍ പീഡനക്കേസും അതിലെ പോലീസ് വീഴ്ചയും ഒരേസമയം രണ്ട് ഡിവൈഎസ്പിമാര്‍ രണ്ട് വ്യത്യസ്ത അന്വേഷണം നടത്തിയിട്ടും ഇക്കാര്യം ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുകയോ നിയമോപദേശം ചെയ്യുകയോ ചെയ്തില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button