India

ജനങ്ങളാണ് അധികാരത്തിലിരിക്കാനുള്ള അവകാശം ഞങ്ങള്‍ക്ക് തന്നത്; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി അമിത് ഷാ

ചത്തീസ്ഗഡ്: മോദി കഴിഞ്ഞ നാലു വര്‍ഷമായി എന്തു ചെയ്യുകയായിരുന്നെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയുമായി അമിത് ഷാ. രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്ക് തങ്ങള്‍ ഉത്തരം പറയേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ”പ്രധാനമന്ത്രി കഴിഞ്ഞ നാല് വർഷമായി എന്ത് ചെയ്യുകയാണെന്നായിരുന്നു രാഹുൽ ഗാന്ധിക്ക് അറിയേണ്ടത്. ഇതിന് ഉത്തരം പറയേണ്ട ബാധ്യത ഞങ്ങള്‍ക്കില്ല. ജനങ്ങളാണ് അധികാരത്തിലിരിക്കാനുള്ള അവകാശം ഞങ്ങള്‍ക്ക് തന്നത്. എന്തുകൊണ്ടാണ് വികസനമില്ലാത്തതെന്ന് നിങ്ങള്‍ നാല് വര്‍ഷത്തോളമായി ഞങ്ങളോട് ചോദിച്ചത് ജനങ്ങള്‍ നിങ്ങളോട് കഴിഞ്ഞ നാല് തലമുറയായി ചോദിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ടോര്‍ച്ച്‌ വെളിച്ചത്തില്‍ നിറയെ യാത്രക്കാരുമായി ട്രെയിനിന്റെ സാഹസിക യാത്ര

രാവും പകലും പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കുകയായിരുന്നു. എന്നാൽ നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യാതിര്‍ത്തികളെ സംരക്ഷിക്കുന്നുണ്ട്. ലോകത്തിനു മുന്നില്‍ ഇന്ത്യയ്ക്ക് ബഹുമാനമുള്ള സ്ഥാനമുണ്ടാക്കിയെടുക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചുവെന്നും അമിത് ഷാ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button