Latest NewsKeralaNews

യുഎസില്‍ സുഖവാസത്തിന് പോകുന്നതാണോ കോണ്‍ഗ്രസ് പ്രവര്‍ത്തനം: വി.ടി.ബല്‍റാമിനോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

ആലപ്പുഴ: രാജ്യസഭാ സീറ്റിന്‌റെ പേരില്‍ കോണ്‍ഗ്രസിലെ യുവനേതാക്കള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെ വി.ടി.ബല്‍റാമിനെതിരെ ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്‍.എസ്.നുസൂര്‍. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് കാലത്ത് ചുമതലയില്‍ നിന്നും വിട്ട് ബല്‍റാം അമേരിക്കയില്‍ സുഖവാസത്തിന് പോയെന്ന ആരോപണമാണ് നുസൂര്‍ ഫേസ്ബുക്കിലൂടെ നടത്തിയത്. തിരഞ്ഞെടുപ്പ് സമയത്ത് ആലാ ഗ്രാമപഞ്ചായത്തിന്‌റെ ചുമതല ബല്‍റാമിനായിരുന്നു. ഇവിടെ കൃത്യമായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടന്നില്ലന്നും ഫ്‌ലക്‌സ് അടക്കമുള്ളവ വിതരണം ചെയ്യാതെ കെട്ടിക്കിടന്നെന്നും പരാതിയുയര്‍ന്നിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് നുസൂറിന്റെ ഫേസ്ബുക്ക് പോസറ്റ്.

എന്‍.എസ് നുസൂറിന്‌റെ ഫേസ്ബുക്ക് പോസ്റ്റ് (പൂര്‍ണ രൂപം)
പ്രിയപ്പെട്ട ബൽറാം സാർ,

രാജ്യസഭാ സീറ്റ് മായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ലാ. നിങ്ങൾ കുറച്ച് വ്യക്തിത്തങ്ങൾ രാജ്യസഭയിൽ ജോസ് കെ മാണിക്ക് ഇനി വോട്ട് ചെയ്യില്ലാ എന്ന് വിശ്വസിക്കുന്നു.

എന്തായാലും നിങ്ങളുടെ പരിശ്രമത്തിൽ ഒരു മുതിർന്ന ചെറുപ്പക്കാരന് ആശ്വാസം ലഭിച്ചു.തിരിച്ച് അദ്ദേഹവും നിങ്ങളെ സഹായിക്കുമായിരിക്കും.
കാര്യത്തിലേക്ക് വരാം..

കേരളം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പാണ് ചെങ്ങന്നൂർ ഉപ തിരഞ്ഞെടുപ്പ് .അതിൽ നമ്മൾ ഇരുപതിനായിരം വോട്ടിന് തോറ്റു. അറിഞ്ഞു കാണുമല്ലോ?അവിടെ കേരളത്തിലുള്ള എല്ലാ നേതാക്കളും ഒരു ദിവസമെങ്കിലും വന്ന് പോയിരുന്നു. താങ്കൾക്ക് ആലാ പഞ്ചായത്തിന്റെ ചുമതല ഉണ്ടായിരുന്നു എന്ന് ഏതോ വഴിപോക്കർ പറയുന്ന കേട്ടു.

താങ്കൾ ഇതറിയാതെ കുടുംബമായി അമേരിക്കക്ക് സുഖവാസത്തിന് പോയെന്നും അവർ പറയുന്നു. ഈ അവരെന്നു പറയുന്നതേ അവിടെ വെയിലത്തും മഴയത്തും പണിയെടുത്ത കുറെ മണ്ടൻമാരായ ആളുകളാണ്. അവരാണ് നിങ്ങൾക്ക് അനുകൂലമായി എ കെ ജി വിഷയത്തിൽ മുദ്രാവാക്യം വിളിച്ചത്.

നമ്മൾ ആദർശവാന്മാരല്ലേ? ഇതൊക്കെ ശത്രുക്കളായിരിക്കും. അമേരിക്കയിൽ എല്ലാപേർക്കും സുഖം എന്ന് വിശ്വസിക്കുന്നു. ഇവിടെയും എല്ലാ കോൺഗ്രസുകാർക്കും സുഖം.

shortlink

Related Articles

Post Your Comments

Related Articles


Back to top button