India

ആഡംബര ഹോട്ടലിലെ കുളിമുറിയിൽ യുവതി മരിച്ച നിലയിൽ

ന്യൂഡൽഹി: ആഡംബര ഹോട്ടലിലെ കുളിമുറിയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിലാണ് സംഭവം. ജൂൺ 6ന് ഒരു ആൺസുഹൃത്തിനൊപ്പം എത്തിയാണ് യുവതി ഹോട്ടലിൽ മുറിയെടുത്ത്. കഴിഞ്ഞ ദിവസമാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ: ദുരൂഹ സാഹചര്യത്തിൽ 13കാരിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കിഴക്കൻ ഡൽഹിയിൽ ബ്യൂട്ടീഷനായി ജോലി ചെയ്‌തു വരികയായിരുന്നു യുവതി. അവിടെ ഒരു ബന്ധുവീട്ടിലായിരുന്നു യുവതിയുടെ താമസം. ഹോട്ടലില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബുധനാഴ്ച പുറത്ത് പോകുകയും യുവതിയെ ഫോണിൽ നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടാതായതോടെ ഹോട്ടലിൽ വിളിച്ച് പറയുകയായിരുന്നു. മുറിയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയിരുന്നു. തുടർന്ന് ഹോട്ടൽ ജീവനക്കാർ ഡോർ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് യുവതിയെ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ കുളിമുറിയിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button