ചെന്നൈ: നീറ്റ് പരീക്ഷയില്‍ തോറ്റ് നാടുവിട്ട പെണ്‍കുട്ടിയെ കണ്ടെത്തി. ചെശെന്ന പുരുഷവാക്കത്തുനിന്ന് മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാപരീക്ഷയില്‍(നീറ്റ്) പരാജയപ്പെട്ടതിനെ തുടര്‍ന്ന് കാണാതായ പെണ്‍കുട്ടിയെ ബിഹാറില്‍ പാട്‌നയിലെ ഹോട്ടലിലാണ് കണ്ടെത്തിയത്. തിങ്കളാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് അടുത്തുള്ള പ്രദേശങ്ങളില്‍ തിരഞ്ഞുവെങ്കിലും ഒരു സൂചനയും കിട്ടാത്തായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം നീറ്റ് പരീക്ഷ എഴുതിയ പെണ്‍കുട്ടി ബിഡിഎസ് പ്രവേശനത്തിന് അര്‍ഹത നേടിയിരുന്നു. എന്നാല്‍ എംബിബിഎസ് തന്നെ വേണമെന്ന ആഗ്രഹത്തില്‍ വീണ്ടും മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ മാര്‍ക്കായിരുന്നു ഇത്തവണ പെണ്‍കുട്ടിക്ക് ലഭിച്ചത്. ഇതിനെ തുടര്‍ന്ന്‍ പെണ്‍കുട്ടി വീടുവിട്ട് ഇറങ്ങിയത് .കാണാതായെന്ന രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുക ആയിരുന്നു.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ വെച്ച് ഫോണ്‍ ഓഫ് ചെയ്തിരുന്നതായി വ്യക്തമായി. തുടര്‍ന്ന് ബിഹാറിലെത്തിയ പെണ്‍കുട്ടി ഹോട്ടലില്‍ മുറി എടുക്കാന്‍ വേണ്ടി മൊബൈല്‍ ഓണ്‍ ആക്കുകയും ചെയ്തു. ഇതോടെ സ്ഥലം തിരിച്ചറിഞ്ഞതോടെ ബിഹാര്‍ പോലീസിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞു. കുട്ടിയുടെ മാതാപിതാക്കളെ കൂട്ടി ബിഹാറിലെത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു വരാനാണ് നീക്കം.
Post Your Comments