സ്വവർഗാനുരാഗി എന്ന സംശയത്തിൽ അമ്മ 8 വയസുകാരനെ മർദ്ദിച്ച് അവശനാക്കി. കുട്ടിക്ക് ദിവസങ്ങളോളം ആഹാരം നൽകിയില്ല, ആഹാരത്തിന് പകരം കുട്ടിയെ പൂച്ചക്കാഷ്ടം കഴിപ്പിച്ചു. ക്രൂര പീഡനങ്ങൾക്കൊടുവിൽ കുട്ടി മരണപ്പെട്ടു. അമേരിക്കയിലെ കാലിഫോർണിയയിലാണ് സംഭവം. കുട്ടിയുടെ മാതാവിനെ കോടതി ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. 2013 മെയ്യിലാണ് കുട്ടി മരണപ്പെട്ടത്.
ALSO READ: സ്വവർഗ്ഗാനുരാഗികൾക്ക് പിന്തുണയുമായി യു എൻ
കുട്ടി മരിക്കുന്നതുവരെ മാതാപിതാക്കൾ ക്രൂര പീഡനം തുടർന്നു. ആഹാരം നൽകാതെ മുറിക്കുള്ളിൽ പൂട്ടിയിടുകയും, പല്ലുകൾ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദ്ദിച്ച് ഇളക്കുകയും ചെയ്‌തിരുന്നു . കുട്ടിയുടെ ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകൾ കണ്ട സ്‌കൂൾ അധികൃതരാണ് പോലീസിൽ വിവരം അറിയിച്ചത്. എന്നാൽ കുട്ടിയുമായി പോലീസ് സ്റ്റേഷനലിൽ എത്തിയ യുവതി കുട്ടി വീട്ടിനുള്ളിൽ വീഴുകയും തുടർന്ന് പരിക്കേറ്റതുമാണെന്ന് ധരിപ്പിച്ചു . അധികം വൈകാതെ തന്നെ കുട്ടി മരണപ്പെടുകയായിരുന്നു.
Post Your Comments