തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ജോസ്.കെ മാണിക്ക് കൊടുത്തില്‍ പ്രതിഷേധവുമായി ശബരീനാഥന് എംഎല്‍എ രംഗത്ത്. ജോസ്.കെ മാണിക്ക് സീറ്റ് വിട്ടുകൊടുത്തത് അംഗീകരിക്കില്ലെന്നും തീരുമാനം പുന:പരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്നും ശബരീനാഥന് പറഞ്ഞു.
Also Read : രാജ്യസഭാ സീറ്റ് തര്‍ക്കം; കോണ്‍ഗ്രസിനെ പരിഹസിച്ച് ശബരീനാഥന് എംഎല്‍എ
സാധാരണ പ്രവര്‍ത്തകരുടെ ക്ഷമയെ പരീക്ഷിക്കുന്ന തീരുമാനമാണിതെന്നും പുതിയ ഒരാള്‍ക്ക് സീറ്റ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക സഭയില്‍ യുപിഎയ്ക്ക് ഒരു അംഗം കുറയുന്നത് പ്രതിപക്ഷത്തെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം രാജ്യസഭാ സീറ്റ് ജോസ്.കെ മാണിക്ക് കൊടുത്തില്‍ പരിഹസിച്ച് ശബരീനാഥന് എംഎല്‍എ നേരത്തെ രംഗത്തെത്തിയിരുന്നു. പച്ചപ്പരവതാനിയുള്ള ലോകസഭയില്‍ നിന്നും ഒരല്പം നടന്ന് ചുവന്ന പരവതാനിയുള്ള രാജ്യസഭയിലേക്കു ചേക്കേറുമ്പോള്‍ കേരളത്തില്‍ മുന്നണി ശക്തിപ്പെടും, തീര്‍ച്ച. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments