
മുംബൈ: കനത്ത മഴയെ തുടർന്ന് രണ്ട് വിമാനങ്ങള്‍ റദ്ദാക്കി കൂടാതെ 32 വിമാന സര്‍വീസുകൾ വൈകുകയാണ്. ലോക്കല്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചിട്ടില്ലെങ്കിലും, സബര്‍ബന്‍ സര്‍വീസുകളെ മഴ ബാധിച്ചുതുടങ്ങി. പല ട്രെയിനുകളും വൈകുകയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 12 മണിക്കൂറില്‍ 7595 സെന്റീ മീറ്റര്‍ മഴയാണ് മുംബൈയിൽ ലഭിച്ചത്. അടുത്ത 48മണിക്കൂര്‍ മഴ തുടരുമെന്ന് അറിയിപ്പ് ഉള്ളതിനാല്‍ നഗരത്തില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ALSO READ: മുംബൈയില്‍ കനത്ത മഴ; വിമാന സർവീസുകൾ വഴിതിരിച്ച് വിട്ടു
നഗരത്തിന്റെ പലയിടങ്ങളും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. പരേല്‍, ഹിന്ദ്മാതാ, മാഹിം, കുര്‍ള തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു.കാലവര്‍ഷം മഹാരാഷ്ട്രയിലും ഗോവയിലും ശക്തിപ്രാപിക്കുന്നതായാണ് റിപ്പോർട്ട്.
Post Your Comments