തിരുവനന്തപുരം: പെണ്‍വേഷം കെട്ടി കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘം സജീവമാകുന്നു. ഉത്തരേന്ത്യയില്‍ കണ്ടിരുന്ന ഇത്തരം സംഘങ്ങള്‍ കേരളം തമിഴ്‌നാട് ഉള്‍പ്പെടെയുള്ളിടത്തേക്കും എത്തിയിട്ടുണ്ടെന്നാണ് വിവരം. തമിഴ്‌നാട്ടില്‍ നിന്നും ഇത്തരത്തില്‍ ഒരാളെ നാട്ടുകാര്‍ പിടിച്ച് കൈകാര്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്നുണ്ട്.
read also: സാനു പദ്ധതിയിട്ടത് നീനുവിനെ തട്ടിക്കൊണ്ട് പോകാന്‍ : എന്നാല്‍ അന്നവിടെ സംഭവിച്ചത് മറ്റൊന്ന്
മാത്രമല്ല രാജ്യത്ത് പലയിടത്തു നിന്നും ഇത്തരത്തില്‍ നാട്ടുകാര്‍ പിടികൂടിയ നിരവധി പേരുടെ വീഡിയോകളും സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്നുണ്ട്. കണ്ടാല്‍ സ്ത്രീകളെ പോലെ തന്നെയാണ് ഇവരുടെ വേഷ വിധാനം. ഒറ്റയ്ക്ക് വീടിന് പുറത്തിരിക്കുന്ന കുട്ടികളെയാണ് ഇവര്‍ കൂടുതലായും നോട്ടമിടുന്നത്.
മാളുകളിലും മറ്റ് തിരക്കേറിയ ഇടങ്ങളിലും എത്തി കുട്ടിയെ തട്ടിക്കൊണ്ട് പോകാനും ഇവര്‍ ശ്രമിക്കുന്നുണ്ട്. കുട്ടികളുള്ള വീടുകള്‍ രണ്ട് മൂന്ന് ദിവസം കൊണ്ട് ഇത്തരക്കാര്‍ നിരീക്ഷിക്കുകയും തക്കം കിട്ടുമ്പോള്‍ എത്തി കുട്ടിയെ തട്ടിയെടുക്കുകയും ചെയ്യും. രാജ്യത്തെ പലഭാഗത്തായി ഇത്തരത്തില്‍ നിരവധി സംഘങ്ങള്‍ ഉണ്ടെന്ന് പിടിയിലായവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. കേരളത്തിലേക്കും ഇത്തരം സംഘങ്ങള്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം.
Post Your Comments