ദമ്മാം: ദമ്മാമില്‍ നിന്ന് ഉംറ നിര്‍വഹിക്കാന്‍ പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് സഹോദരിമാർക്ക് ദാരുണാന്ത്യം. ഫാത്തിമ (20), ആയിശ (14) എന്നിവരാണ് മരിച്ചത്. കുന്ദംകുളം സ്വദേശി വലിയകത്ത് വീട്ടില്‍ ശാഹുല്‍ ഹമീദും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. മദീനയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ഇവര്‍ സഞ്ചരിച്ച വാഹനം പോസ്റ്റില്‍ ഇടിച്ചാണ് അപകമുണ്ടായത്.
ശാഹുല്‍ ഹമീദിന്റെയും ഭാര്യ സല്‍മയുടെയും മകന് ഹാറൂണിന്റെയും പരിക്ക് ഗുരുതരമല്ല. അതേസമയം ഫാത്തിമയുടെയും ആയിശയുടെയും മൃതദേഹങ്ങൾ മദീനയില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Post Your Comments