ലോകകപ്പ് മത്സരത്തില്‍ നിന്നും അര്‍ജന്റീനയെ പുറത്താക്കാന്‍ നീക്കം. സൗഹൃദ മത്സരം ഉപേക്ഷിച്ചതിന്റെ പേരില്‍ ഇസ്രായേലാണ് അര്‍ജന്റീനയ്‌ക്കെതിരെ ഫിഫയില്‍ പരാതി നല്‍കിയിരിക്കുന്നത്. മത്സരം ഉപേക്ഷിക്കാന്‍ അര്‍ജന്റീനയെ പ്രേരിപ്പിച്ചതെന്താണെന്ന് അന്വേഷിക്കണമെന്നാണ് ഇസ്രയേല്‍ ആവശ്യം.
സൗഹൃദ മത്സരം നടന്നാല്‍ മെസ്സിയുടെ ജെഴ്സി കത്തിക്കുമെന്നുള്ള ഭീഷണി പലസ്തീന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ആഹ്വാനം ചെയ്ത പശ്ചാതലത്തിലാണ് ഇസ്രായേലിന്റെ നീക്കം. അതേസമയം, ലോകകപ്പില്‍ മതപരമായ വിവേചനം കാണിച്ച അര്‍ജന്റീനയെ പുറത്താക്കണമെന്നും ഇസ്രായേല്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
read also: ലോകകപ്പ് മത്സരങ്ങള്‍ ഇനി സാബിയാക്ക പ്രവചിക്കും
ഇസ്രയേല്‍ ജെറുസലേം പിടിച്ചടുത്തതിന്റെ 70-ാം വാര്‍ഷികത്തിലായിരുന്നു ജെറുസലെം ടെഡി സ്റ്റേഡിയത്തില്‍ ജൂണ്‍ ഒമ്പതിന് സന്നാഹ മത്സരം തീരുമാനിച്ചിരുന്നത്. മത്സരം തങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആരോപിച്ച് പലസ്തീനും രംഗത്തെത്തി.
തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മത്സരം ഉപേക്ഷിക്കുകയാണെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചത്. മെസ്സിയടക്കമുള്ള ടീമിലെ സീനിയര്‍ താരങ്ങള്‍ മത്സരത്തിനെതിരേ രംഗത്ത് വരികയും ഇത് മത്സരം ഉപേക്ഷിക്കുന്നതിലേക്ക് വഴിയൊരുക്കുകയുമായിരുന്നു.
Post Your Comments