India

ദുരൂഹ സാഹചര്യത്തിൽ 13കാരിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബംഗളൂരു: ദുരൂഹ സാഹചര്യത്തിൽ 13കാരിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
ബംഗളൂരിലെ ഇൻഡസ് ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർത്ഥിനിയായ വൈശാലിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ റൂമിലുണ്ടായിരുന്ന മറ്റൊരു കുട്ടിയാണ് വൈശാലി അനക്കമില്ലാത്ത അവസ്ഥയിൽ ബെഡിൽ കിടക്കുന്നത് കണ്ടത്. അധികൃതർ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

also read: 13കാരിയെ സ്വന്തം അച്ഛന്‍ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചത് വിചിത്രമായ കാരണം പറഞ്ഞ്

അതേസമയം പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് പോലിസ് പറയുന്നത്. കുട്ടിയുടെ ചുണ്ടിലും കവിളിലും രക്തം പുരണ്ടിരുന്നു. മൃതശരീരം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ കൂടുതൽ വിവരം പറയാൻ കഴിയൂവെന്ന് പോലീസ് പറഞ്ഞു. അതേസമയം പെൺകുട്ടിക്ക് കുറച്ച് ദിവസമായി സുഖമില്ലായിരുന്നെന്നും, ഇതിന് മരുന്ന് കഴിച്ച് വരികയായിരുന്നെന്നും സ്‌കൂൾ അധികൃതർ പ്രതികരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button