![Security guard assaults Dubai police, spits at them](/wp-content/uploads/2018/06/trail.png)
ദുബായ്: ദുബായ് പൊലീസുകാരെ മർദ്ദിക്കുകയും അസഭ്യം പറയുകയും മുഖത്ത് തുപ്പുകയും ചെയ് സെക്ക്യൂരിറ്റി ജീവനക്കാരൻ വിചാരണ നേരിടുന്നു. 22 കാരനായ കെനിയൻ യുവാവാണ് വിചാരണ നേരിടുന്നത്. ഏപ്രിൽ 16ന് അൽ നഖീൽ, നൈഫ് ഏരിയയിലാണ് സംഭവം. സ്ഥലത്ത് സങ്കർഷം നടക്കുന്ന വിവരം അറിഞ്ഞാണ് പോലീസ് അവിടെ എത്തിയത്. സെക്ക്യൂരിറ്റി ജീവനക്കാരനെ കണ്ട പോലീസ് അദ്ദേഹത്തിന്റെ ഐഡി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഐഡി നൽകാൻ ഇയാൾ വിസമ്മതിക്കുകയും പോലീസിനോട് മോശമായി പെരുമാറുകയുമായിരുന്നു.
also read: ഈദ് പ്രമാണിച്ച് ദുബായ് കമ്പനി ജീവനക്കാര്‍ക്ക് നല്‍കുന്നത് ഫ്രീ വിമാന ടിക്കറ്റ്
സംഭവം ചോദ്യംചെയ്‌ത പൊലീസുകാരെ ഇയാൾ ആക്രമിക്കുകയും. അസഭ്യം പറയുകയും ചെയ്തു. ഇതിനിടെ ഇയാൾ തല സ്വയം ഭിത്തിയിൽ ഇടിക്കുകയും ചെയ്തു. ഇത് തടഞ്ഞ പോലീസുകാരെ ഇയാൾ തള്ളി താഴെയിട്ടു. ശേഷം പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Post Your Comments