International

പുടിന്‍ ഒരു മൂന്നാം ലോകമഹായുദ്ധം ആഗ്രഹിക്കുന്നുവോ? ഫോണ്‍ ഇന്‍ പരിപാടിയില്‍ പരമാര്‍ശം

മോസ്‌കോ: ഫോണ്‍ ഇന്‍ പരിപാടിയില്‍ മൂന്നാം ലോകമഹായുദ്ധത്തെ കുറിച്ച് പരാമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. മൂന്നാം ലോകയുദ്ധം സംസ്‌കാരത്തിന്റെ അന്ത്യംകുറിക്കുമെന്നാണ് ‘ഫോണ്‍ ഇന്‍’ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ അദ്ദേഹം വ്യക്തമാക്കിയത്. കര്‍ശന നിര്‍ദ്ദേശങ്ങളോടെയാണ് അദ്ദേഹം പരിപാടി തുടങ്ങിയത്.

പാദേശിക ഗവര്‍ണര്‍മാര്‍ക്കും മന്ത്രിമാര്‍ക്കുമായി നേരിട്ടുള്ള വീഡിയോ ലിങ്കുകളും നല്‍കി. പരിപാടി തുടങ്ങി അവസാനിക്കുന്നതു വരെ സീറ്റിലുണ്ടാകണമെന്ന് ഇവര്‍ക്കു കര്‍ശനനിര്‍ദേശമുണ്ടായിരുന്നു. മോണിറ്ററുകള്‍ വഴിയുള്ള വിഡിയോ ചോദ്യങ്ങള്‍ക്കാണ് അദ്ദേഹം മറുപടി നല്‍കിയത്.

Also Read : യുദ്ധത്തിനൊരുങ്ങൂ എന്ന നിർദ്ദേശവുമായി വ്ളാദിമിര്‍ പുടിന്‍

റഷ്യയ്‌ക്കെതിരായ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നിലപാടുകള്‍ പ്രതിലോമകരമാണെന്നും അവര്‍ റഷ്യയുടെ സാമ്പത്തികവളര്‍ച്ചയെയാണു ഭയക്കുന്നതെന്നു പുടിന്‍ പറഞ്ഞു. ഉയരുന്ന പ്രകൃതിവാതക വില, ലോകകപ്പ് ഫുട്‌ബോള്‍ തുടങ്ങി വിവിധ വിഷയങ്ങളിലും അദ്ദേഹം പ്രതികരിച്ചു. അതേസമയം മുന്‍കൂട്ടി തയാറാക്കിയ നാടകമായിരുന്നു ചോദ്യോത്തര പരിപാടിയെന്ന് നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സാധാരണ റഷ്യക്കാരുടെ പ്രശ്‌നമാണു കൈകാര്യം ചെയ്തതെന്നായിരുന്നു അദ്ദേഹം അതിന് നല്‍കിയ മറുപടി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button