ന്യൂഡൽഹി: നാഗ്പൂരില്‍ ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുത്ത പ്രണബ് മുഖര്‍ജിയെ കടന്നാക്രമിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത് സോണിയ. പ്രണബിന്റെ നിലപാടില്‍ സോണിയ രോഷം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ‘പ്രണബ് ദാ, താങ്കളില്‍നിന്നും ഇത് പ്രതീക്ഷിച്ചില്ല’ എന്ന് അഹമ്മദ് പട്ടേല്‍ ട്വീറ്റ് ചെയ്തത് സോണിയയുടെ നിലപാടായാണ് വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത്. സോണിയയുടെ അനുയായി വൃന്ദങ്ങളില്‍ ഏറ്റവും വിശ്വസ്തനാണ് അഹമ്മദ് പട്ടേല്‍.
സോണിയയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം പ്രണബിനെതിരെ രംഗത്തുവന്നിരുന്നു. മുതിര്‍ന്ന നേതാക്കളായ ജയ്‌റാം രമേശ്, ജാഫര്‍ ഷെരീഫ്, ആധിര്‍ ചൗധരി എന്നിവര്‍ പങ്കെടുക്കരുതെന്ന് പ്രണബിനോട് ആവശ്യപ്പെട്ടു. മകള്‍ ശര്‍മിഷ്ഠ മുഖര്‍ജിയെയും കോണ്‍ഗ്രസ് രംഗത്തിറക്കി. എന്തുകൊണ്ടാണ് ക്ഷണം സ്വീകരിച്ചതെന്ന് ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും ആര്‍എസ്‌എസ് ആശയത്തിന്റെ പ്രശ്‌നം എന്താണെന്ന് അവരോട് പറയുകയാണ് പ്രണബ് ചെയ്യേണ്ടതെന്നും മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം ഉപദേശിച്ചു.
എന്നാല്‍ പറയാനുള്ളത് നാഗ്പൂരില്‍ പറയുമെന്ന് വ്യക്തമാക്കിയ പ്രണബ് കോണ്‍ഗ്രസ്സിനെ തള്ളി. സോണിയയെ രാഹുലോ ഇതുവരെ ഈ വിഷയത്തിൽ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പിന് കാരണം സോണിയയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റി്‌പ്പോര്‍ട്ട് ചെയ്തു. രാജീവ് ഗാന്ധിയുടെ കാലം മുതല്‍ നെഹ്‌റു കുടുംബവുമായി അകല്‍ച്ചയിലാണ് പ്രണബ്.
രാഹുലിന് വെല്ലുവിളിയാകുമെന്ന് കരുതിയാണ് പ്രണബിനെ സോണിയ രാഷ്ട്രപതിയാക്കി രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചതെന്നാണ് ആരോപണം. രാഷ്ട്രപതിയായിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആര്‍എസ്‌എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതുമായും പ്രണബ് അടുപ്പം പുലര്‍ത്തുന്നത്.
Post Your Comments