തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള വാക്പോര് തുടരുന്നു. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് (എം)ന് നല്‍കിയതിന് പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയും പി.ജെ. കുര്യനും ആരംഭിച്ച വാക്പോര് തുടരുന്നത്. ഉമ്മന്‍ ചാണ്ടിയാണ് ഇപ്പോഴത്തെ തീരുമാനങ്ങളുടെ മുഖ്യശില്‍പി. കേരളാ കോണ്‍ഗ്രസിന് മുന്നില്‍ അറിഞ്ഞുകൊണ്ട് തോറ്റുകൊടുത്തതാണ്. യുവാക്കളെ ഉപയോഗിച്ച് ഉമ്മന്‍ചാണ്ടി തന്നെ അപമാനിച്ചുവെന്നും ചെയ്‌ത് തന്ന ഉപകാരങ്ങള്‍ ഉമ്മന്‍ ചാണ്ടി പറയുകയാണെങ്കില്‍ തനിക്കും ചിലത് പറയാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി നേരത്തെ ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയിരുന്നു. ആദ്യമായി കുര്യന്‍ രാജ്യസഭയിലേക്കു പോകുമ്പോള്‍ നല്‍കിയ സീറ്റ് സത്യത്തില്‍ കേരള കോണ്‍ഗ്രസിന് അവകാശ വാദം ഉന്നയിക്കാവുന്നതായിരുന്നു. എന്നാല്‍ അവര്‍ക്ക് അടുത്ത തവണ നല്‍കാമെന്നു പറഞ്ഞ് ആ സീറ്റ് പി.ജെ.കുര്യനു നല്‍കിയത് ഞാനാണ്”- ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതിന് പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ കൂടുതല്‍ ആരോപണവുമായി പി.ജെ. കുര്യന്‍ രംഗത്തെത്തിയത്. ‘1980 മുതല്‍ പി.ജെ. കുര്യന്‍ മത്സരിച്ച പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളിലെല്ലാം സജീവമായി ഞാനും ഒപ്പമുണ്ടായിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പു ഘട്ടത്തിലും സജീവമായി ഒപ്പം നിന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Post Your Comments