Kerala

എം.എല്‍.എയുടെ തീവ്രവാദ ബന്ധത്തെ കുറിച്ചും പിണറായി ഭരണത്തെ കുറിച്ചും പി.സി ജോര്‍ജ്

തിരുവനന്തപുരം: എം.എല്‍.എയുടെ തീവ്രവാദ ബന്ധത്തെ കുറിച്ചും പിണറായി ഭരണത്തെ കുറിച്ചും വ്യക്തമാക്കി പി.സി.ജോര്‍ജ് എം.എല്‍.എ. നിയമസഭയില്‍ ഇന്നലെ പ്രതിപക്ഷത്തിന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് പൂര്‍ണമായും ശെരിയാണെന്നും ഒരു പ്രതിപക്ഷ എം.എല്‍.എയ്ക്കു തീവ്രവാദബന്ധമുണ്ടെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

Also Read : കേംബ്രിഡ്‌ജ് അനലിറ്റിക്ക കേരളത്തിലും പ്രവർത്തിച്ചു; മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ

ഇന്നലെ സഭയില്‍ പ്രതിപക്ഷം മുഖ്യമന്ത്രിയെക്കൊണ്ട് അങ്ങനെ പറയിച്ചതാണെന്നും തീവ്രവാദബന്ധമുള്ള എം.എല്‍.എയുടെ പേര് അവസരം കിട്ടുമ്പോള്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ വര്‍ഗീയ വിഷം കലര്‍ത്തിയതു ശരിയായില്ലെന്നും പോലീസ് ഭരണം ഒഴിച്ചാല്‍ പിണറായി വിജയന്റെ ഭരണത്തിനു പാസ് മാര്‍ക്കു നല്‍കുന്നൂവെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞം പദ്ധതിയില്‍ നിലവിലെ എഗ്രിമെന്റ് റദ്ദ് ചെയ്തു വേറെ ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കണമെന്നും ഇല്ലെങ്കില്‍ മറ്റു നിയമനടപടികളിലേക്കു പോകുമെന്നും കെ.എം.മാണി യു.ഡി.എഫിലേക്കു തിരിച്ചെത്തുന്നതോടെ ആ മുന്നണി കൂടുതല്‍ തകരുമെന്നും കോണ്‍ഗ്രസ് വട്ടപ്പൂജ്യം ആകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button