India

നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടി: ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

പൊക്കിള്‍ കൊടി പോലും മുറിച്ചു മാറ്റാത്ത നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടി. ബ്രസീലിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. എന്നാല്‍ ഏഴ് മണിക്കൂറിന് ശേഷം കുഞ്ഞിനെ പോലീസ് രക്ഷപ്പെടുത്തി. കുഞ്ഞിനെ ജീവനോടെ തന്നെ കുഴിയില്‍ നിന്നും പോലീസ് പുറത്തെടുക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.

സംഭവത്തില്‍ കുട്ടിയുടെ വല്യമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി മരിച്ചെന്ന് കരുതി കുഴിച്ചിട്ടതാണെന്നാണ് ഇവരുടെ വാദം. ബാത്റൂമിലാണ് കുഞ്ഞിന് അമ്മ ജന്മം നല്‍കിയതെന്നും വിവരമുണ്ട്. സംഭവത്തെ കുറിച്ച്‌ പോലീസില്‍ വിവരം അറിയിച്ചത് ഒരു നഴ്സാണ്. നവജാതശിശുവിനെ ക്സിംഗു ദേശീയോദ്യനത്തിന് സമീപം ഒരു സ്ത്രീ കുഴിച്ച്‌ മൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടു എന്നാണ് നഴ്സ് അധികൃതരെ അറിയിച്ചത്. നിരവധി ട്രൈബലുകള്‍ താമസിക്കുന്ന പ്രദേശമാണിത്. കുട്ടി ഇപ്പോള്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button