Latest NewsIndia

രാഷ്​ട്രപതി ഭവന്‍ വളപ്പിലെ ക്വാര്‍​ട്ടേഴ്​സില്‍ ജീര്‍ണ്ണിച്ച മൃതദേഹം

ന്യൂഡല്‍ഹി•രാഷ്‌ട്രപതി ഭവന്‍ വളപ്പിലെ ക്വാര്‍​ട്ടേഴ്​സില്‍ ജീവനക്കാരന്റെ ജീര്‍ണ്ണിച്ച മൃതദേഹം കണ്ടെത്തി. പരിചാരകരുടെ ക്വാര്‍​ട്ടേഴ്​സില്‍ നിന്നും അസഹനീയമായ ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി അകത്ത് നിന്നും പൂട്ടിയ നിലയിലുള്ള വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് അഞ്ച് ദിവസം പഴക്കമുണ്ടെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

രാഷ്‌ട്രപതിയുടെ സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്ന ത്രിലോക് ചന്ദ് എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അടുത്തിടെയാണ് ഇയാള്‍ ജീവനക്കാരുടെ ക്വാര്‍​ട്ടേഴ്​സില്‍ താമസത്തിനെത്തിയത്. ഇയാള്‍ക്ക് കുറച്ചുനാളായി സുഖമില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. ഹൃദയാഘാതമാകാം മരണകാരണമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

മരണത്തില്‍ അസ്വഭാവികത ഒന്നുമില്ലെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button