തിരുവനന്തപുരം: കെവിന് വധക്കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈ.എസ്.പിമാരെ സ്ഥലം മാറ്റി. കോട്ടയം ഡിവൈ.എസ്.പി ഷാജിമോന്‍ ജോസഫ്, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഷാജിമോന്‍ പകരം ചങ്ങനാശേരി ഡിവൈ.എസ്.പി ആര്. ശ്രീകുമാറിനെ കോട്ടയത്ത് നിയമിച്ചു. ആകെ 20 ഡിവൈ.എസ്.പിമാരെ ഇതുവരെ മാറ്റി നിയമിച്ചിട്ടുണ്ട്.
Post Your Comments