Latest NewsIndia

കന്നഡരാഷ്ട്രീയം വീണ്ടും പുകയുന്നു : മന്ത്രിസ്ഥാന തര്‍ക്കം മൂലം വിമതര്‍ കൂടുന്നു : വിഷം കഴിച്ചും പ്രതിഷേധം

ബെംഗളൂരു: കര്‍ണാടകയില്‍ സഖ്യകക്ഷി അധികാരത്തിലെത്തിയെങ്കിലും സ്ഥാനമാനങ്ങളെ ചൊല്ലിയുള്ള തര്‍ക്കം പുകയുകയാണ്. മന്ത്രിസ്ഥാനം ലഭിക്കാത്ത ഇരു പക്ഷത്തേയും എം എൽ എ മാർ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാരായിരുന്ന എം ബി പാട്ടീല്‍, രാമലിംഗ റെഡ്ഡി, റോഷന്‍ ബെയ്ഗ്, സതീഷ് ജാര്‍ക്കിഹോളി, ഷാമന്നൂര്‍ ശിവശങ്കരപ്പ, എച്ച്‌ എം രേവണ്ണ, അതുപോലെതന്നെ എംഎല്‍എമാരായ എം ടി ബി നാഗരാജ്, ബി കെ സംഗമേശ്വര്‍, ബി സി പാട്ടീല്‍, ഡോ. കെ സുധാകര്‍, അമരെ ഗൗഡ ബൈയാപുര എന്നിവരാണ് കോണ്‍ഗ്രസില്‍ പ്രതിഷേധ സ്വരം ഉയര്‍ത്തുന്നത്.

ജനതാദളില്‍ നിന്നും ബസവരാജ് ഹൊറട്ടി, സത്യനാരായണ തുടങ്ങിയവരും രംഗത്തുണ്ട്. പ്രതിഷേധം കെപിസിസി ആസ്ഥാനത്തും സഖ്യകക്ഷി ഏകോപന സമിതി ചെയര്‍മാന്‍ സിദ്ധരാമയ്യയുടെ വസതിക്കുമുന്നിലും വരെയെത്തി. ബിജെപിയുടെ ശക്തി മേഖലയായ ശിവമൊഗ്ഗ ജില്ലയ്ക്ക് സര്‍ക്കാരില്‍ പ്രാതിനിധ്യം ലഭിക്കുന്നതിന് സംഗമേശ്വറിനെ മന്ത്രിയാക്കണെന്നതാണ് എംഎല്‍എ സംഗമേശ്വറിന്റെ അനുയായികളുടെ ആവശ്യം. അതെ സമയം ലിംഗായത്ത് നേതാവ് എംബി പാട്ടിലിന് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ അനുയായികള്‍ പ്രതിഷേധിച്ചത് സദാശിവനഗറില്‍ പിസിസി വര്‍ക്കിങ് പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവിനെ തടഞ്ഞായിരുന്നു.

റോഷന്‍ ബെയ്ഗിന്റെയും രാമലിംഗ റെഡ്ഡിയുടെയും അനുയായികളുടെ പ്രതിഷേധം പിസിസി ആസ്ഥാനത്തായിരുന്നു. എന്നാല്‍ ബിസി പാട്ടീല്‍ എംഎല്‍എയുടെ അനുയായി ഹാവേരിയില്‍ വിഷം കഴിച്ച്‌ ജീവനോടുക്കാന്‍ ശ്രമിച്ചാണ് പ്രതിഷേധിച്ചത്. അതെ സമയം മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തരായ കോണ്‍ഗ്രസ്-ജനതാ ദള്‍ നേതാക്കളെ ബിജെപിയിലേക്കു പരസ്യമായി ക്ഷണിച്ചിരിക്കുകയാണ് മുതിര്‍ന്ന നേതാവ് കെഎസ് ഇശ്വരപ്പ.

shortlink

Related Articles

Post Your Comments

Related Articles


Back to top button